Thodupuzha

മു​ട്ടംത്ത് വാ​ഹ​നം ഇ​ടി​ച്ചു ത​ക​ർ​ന്ന വൈ​ദ്യു​തിപോ​സ്റ്റ് അ​പ​ക​ടാ​വ​സ്ഥയിൽ

 

 

 

 

മു​ട്ടം:​വാ​ഹ​നം ഇ​ടി​ച്ചു ത​ക​ർ​ന്ന വൈ​ദ്യു​തിപോ​സ്റ്റി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​തെ കെഎ​സ്ഇ​ബി. മു​ട്ടം എം​വി​ഐ​പി ഓ​ഫീ​സി​നു സ​മീ​പ​ത്തു​ള്ള വൈ​ദ്യു​തി പോ​സ്റ്റി​ൽ വാ​ഹ​നം ഇ​ടി​ച്ച​തി​നെത്തുട​ർ​ന്ന് ചു​വ​ടു​ഭാ​ഗം ഓ​ടി​യു​ക​യും സ്റ്റേ ​ക​ന്പി പൊ​ട്ടി​പ്പോ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ അ​ര മീ​റ്റ​റോ​ളം നി​ര​ങ്ങി മാ​റി​യാ​ണ് പോ​സ്റ്റ് സ്ഥി​തിചെ​യ്യു​ന്ന​ത്. മു​ക​ളി​ലു​ള്ള വൈ​ദ്യു​തി ക​ന്പി​യി​ൽ ത​ട്ടിനി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് പോ​സ്റ്റ് താ​ഴേ​ക്കു മ​റി​ഞ്ഞുവീ​ഴാ​ത്ത​ത്. വൈ​ദ്യു​തി ക​ന്പി പൊ​ട്ടി​യാ​ൽ പോ​സ്റ്റ് റോ​ഡി​ലേ​ക്കു മ​റി​ഞ്ഞുവീ​ണ് വ​ൻ അ​പ​ക​ട​മു​ണ്ടാ​കാ​നും സാ​ധ്യ​ത ഏ​റെ​യാ​ണ്. അ​നേ​കം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നുപോ​കു​ന്ന തൊ​ടു​പു​ഴ- മു​ട്ടം സം​സ്ഥാ​ന പാ​ത​യോ​ര​ത്താ​ണ് വൈ​ദ്യു​തി പോ​സ്റ്റ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ലനി​ൽ​ക്കു​ന്ന​ത്.

Related Articles

Back to top button
error: Content is protected !!