IdukkiLocal Live

ശമ്പളം കിട്ടാതെ ഇടുക്കി നഴ്‌സിംഗ് കോളേജ് ജീവനക്കാർ

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിനോടനുബന്ധിച്ച് ആരംഭിച്ച സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജിലെ ജീവനക്കാര്‍ക്ക് ശമ്പളമോ മാറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്തതിനാല്‍ ദുരിതത്തില്‍. പ്രിന്‍സിപ്പലടക്കം ആറ് സ്ഥിരം ജീവനക്കാരാണ് ഇവിടെയുള്ളത്. 2023 നവംബര്‍ ഒന്നിനാണ് നഴ്‌സിംഗ് കോളേജ് ആരംഭിക്കുന്നത്.
അന്നു മുതലുള്ളതാണ് സ്ഥിരം ജീവനക്കാര്‍, തൃശൂര്‍, കോട്ടയം തുടങ്ങിയ ജില്ലകളില്‍നിന്നുള്ള ഇവര്‍ ഭീമമായ തുക വാടക കൊടുത്താണ് താമസം. തുടക്കം മുതല്‍ രണ്ടു താല്‍ക്കാലിക ജീവനക്കാരുണ്ടായിരുന്നു. ശമ്പളം കിട്ടാതെ വന്നതോടെ ഇവര്‍ മറ്റു ജോലി തേടിപ്പോയി.
എട്ടുമാസമായി ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്യാത്തതിനാല്‍ ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. കേരളത്തില്‍ അനുവദിച്ച ആറ് നഴ്‌സിംഗ് കോളേജുകളില്‍ ഒന്നാണ് ഇടുക്കിയില്‍ ആരംഭിച്ചത്.

 

 

 

Related Articles

Back to top button
error: Content is protected !!