Local LiveMoolammattam

മൂലമറ്റം ഡിപ്പോയില്‍ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

മൂലമറ്റം: കെഎസ്ആര്‍ടിസി ഡിപ്പോയിലും മിന്നല്‍ പരിശോധന. പുലര്‍ച്ചെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ഡ്രൈവര്‍ വിജിലന്‍സ് സ്‌ക്വാഡിന്റെ പിടിയിലായി. ഇന്നലെ പുലര്‍ച്ചെ നാലിന് ഡ്യുട്ടിക്ക് പോകാനെത്തിയ ഡ്രൈവര്‍ മുരുകനെയാണ് തൊടുപുഴ വിജിലന്‍സ് സ്‌ക്വാഡ് പിടികൂടിയത്. മദ്യപിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തു. ഡ്യൂട്ടിക്ക് ഹാജരാകാതെ സര്‍വീസ് മുടക്കിയതിനു കഴിഞ്ഞ ദിവസം ഡിപ്പോയിലെ ഡ്രൈവര്‍ സോജന്‍ പോളിനെ അനേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പതിവായി ഡ്യൂട്ടിക്ക് ഹാജരാകാതെ മാറിനില്‍ക്കുന്ന ഡ്രൈവര്‍ കെ.യു. സിജുവിനേയും ഒരു മാസമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. മൂലമറ്റം സ്റ്റേഷന്‍ മാസ്റ്ററാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്.

Related Articles

Back to top button
error: Content is protected !!