ChuttuvattomThodupuzha

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള അവഗണന അവസാനിപ്പിക്കണം: സര്‍ക്കാരിനോട് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി

തൊടുപുഴ: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാ കമ്മിറ്റി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടാവശ്യപ്പെട്ടു. തൊടുപുഴ അല്‍ അസ്ഹര്‍ ഡന്റല്‍ കോളജില്‍ നടന്ന യോഗത്തില്‍ സമിതി ജില്ലാ ചെയര്‍മാന്‍ കെ. എം മൂസ ഹാജി അധ്യക്ഷത വഹിച്ചു. പ്ലസ് ടു ഉള്‍പ്പടെ ഉപരിപഠനത്തിന് കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടനികുതി അമിതമായി വര്‍ധിപ്പിച്ചതും സ്‌കൂള്‍ കോളേജ് വാഹനങ്ങളുടെ നികുതി ഇരട്ടിയാക്കി യതും പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി 17ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സമര പ്രഖ്യാന കണ്‍വന്‍ഷന്‍ വിജയിപ്പിക്കാനും തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി പി.എസ് ഇസ്മായില്‍, എസ്.എം ഷരീഫ്, ജുനൈദ് സഖാഫി, വി.എച്ച് അബ്ദുള്‍ കരിം റാവുത്തര്‍, കെ.എ ഖാലിദ്, കെ .എ സിദ്ദീഖ്, നൗഷാദ് കാസിം, കെ.ഇ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!