Thodupuzha

ഊര്‍ജ കിരണ്‍  ബോധവല്‍ക്കരണ പരിപാടി

 

തൊടുപുഴ: സംസ്ഥാന എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, തൊടുപുഴ മുനിസിപ്പാലിറ്റി, ലയണ്‍സ് ക്ലബ് തൊടുപുഴ ടൗണ്‍, ഗ്രാമവികാസ് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തില്‍ ഗോ-ഇലക്ട്രിക് കാമ്പയിന്റെ ഭാഗമായി ഊര്‍ജ സംരക്ഷണ ബോധവല്‍ക്കരണ റാലി, പ്രതിജ്ഞ, ഒപ്പുശേഖരണം, ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. 8ന് രാവിലെ 10.30ന് തൊടുപുഴ സെന്റ് സെബാസ്റ്റിയന്‍സ് സ്‌കൂള്‍ അങ്കണത്തില്‍ ഊര്‍ജ്ജ സംരക്ഷണ റാലി തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. വാര്‍ഡ് കൗണ്‍സിലര്‍ ജോസ് മഠത്തില്‍ അധ്യക്ഷത വഹിക്കും. സെന്റ് സെബാസ്റ്റിയന്‍സ് സ്‌കൂള്‍ മാനേജര്‍ ഫാ. സ്റ്റാന്‍ലി കുന്നേല്‍ ഒപ്പുശേഖരണയജ്ഞം ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button
error: Content is protected !!