Thodupuzha

പരിസ്ഥിതി വാരാചരണം

 

തൊടുപുഴ: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പരിസ്ഥിതി വാരാചരണത്തിന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഔഷധസസ്യ പ്രദര്‍ശനവും അസംസ്‌കൃത ഔഷധങ്ങളുടെ അവബോധനവും സംഘടിപ്പിച്ചു. ആശുപത്രി കോമ്പൗണ്ടില്‍ ഔഷധസസ്യത്തൈകള്‍ നട്ടുപിടിപ്പിക്കുകയും, ആശുപത്രി ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഔഷധ സസ്യങ്ങളുടെ ഗുണങ്ങള്‍, ഉപയോഗം, കൃഷിരീതികള്‍, പരിപാലനം എന്നിവയെക്കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലക്ഷ്മി കെ സുദീപ് എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!