Thodupuzha

പരിസ്ഥിതി ചലച്ചിത്രമേള സമാപിച്ചു

തൊടുപുഴ: തൊടുപുഴ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിവന്ന പരിസ്ഥിതി ചലച്ചിത്രമേള സമാപിച്ചു. ഇടുക്കി സബ് കലക്ടര്‍ അരുണ്‍ എസ് നായര്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലിഖിയ മോഹനന്‍ അധ്യക്ഷത വഹിച്ചു. കട്ടപ്പന ദര്‍ശന ഫിലിം സൊസൈറ്റി പ്രസിഡന്റ് ഇ.ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് എന്‍. രവീന്ദ്രന്‍ ആമുഖപ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ ഹരിനാഥ് ആര്‍ , തൊടുപുഴ ഫിലിം സൊസൈറ്റി ഭാരവാഹികളായ ബാബു പള്ളിപ്പാട്ട് , എം.ഐ സുകുമാരന്‍, സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ട് വര്‍ഗീസ് ഇ.ഡി , ഹരിദാസ് ( ലക്ച്ചറര്‍ ) എന്നിവരും പ്രസംഗിച്ചു. തുടര്‍ന്ന് ഈ വര്‍ഷത്തെ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ദ എലിഫന്റ് വിസ്പറേഴ്‌സ് എന്ന ഡോക്യൂമെന്ററിയുടെ പ്രദര്‍ശനവും നടന്നു.

Related Articles

Back to top button
error: Content is protected !!