IdukkiLocal Live

പരീക്ഷാഡ്യൂട്ടി പ്രൈമറി മേഖലയുടെ താളംതെറ്റിക്കുന്നു : കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി

തൊടുപുഴ : ഹയര്‍ സെക്കന്ററി പരീക്ഷാ ഡ്യൂട്ടിക്ക് പ്രൈമറി അധ്യാപകരെ നിയോഗിച്ചിരിക്കുന്നതു മൂലം പ്രൈമറി സ്‌കൂളുകളിലെ പഠന പ്രവര്‍ത്തനങ്ങള്‍, സ്‌കൂള്‍ വാര്‍ഷികം, വാര്‍ഷിക പരീക്ഷ എന്നിവയുടെയും താളം തെറ്റിച്ചിരിക്കുകയാണെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ഹൈസ്‌കൂള്‍ അറ്റാച്ച്ഡ് എല്‍പി, യുപി സ്‌കൂളുകളില്‍നിന്നു മാത്രമേ അധ്യാപകരെ പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കാവൂ എന്ന സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തിക്കൊണ്ടാണ് സ്വതന്ത്ര പ്രൈമറി സ്‌കൂളുകളില്‍ നിന്ന് അധ്യാപകരെ വ്യാപകമായി കട്ടപ്പന ഡിഇഒ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഡെയ്‌സണ്‍ മാത്യു, സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി വി.എം. ഫിലിപ്പച്ചന്‍, വി.ഡി. ഏബ്രഹാം, സി. കെ. മുഹമ്മദ് ഫൈസല്‍, ബിജോയി മാത്യു, പി.എം. നാസര്‍, ജോബിന്‍ കളത്തിക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!