Thodupuzha

അല്‍ അഹ്‌സര്‍ കോളേജ് പരിസരത്ത് ബൈക്കുകളുടെ അമിത വേഗം:  ഏഴു പേര്‍ക്കെതിരേ കേസ്

തൊടുപുഴ: അല്‍ അഹ്‌സര്‍ കോളേജ് പരിസരത്ത് നടത്തിയ വാഹനപരിശോധനയില്‍ ലൈസന്‍സില്ലാതെ വാഹനം ഓടിച്ച അഞ്ചുപേര്‍ക്കെതിരെയും, അപകടകരമായി വാഹനമോടിച്ച രണ്ടുപേര്‍ക്കു എതിരെയും കേസെടുത്തു . വാഹനപരിശോധനയില്‍മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ജലീല്‍ വി ഐ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍മാരായ ,ശ്രീജിത്ത് പിഎസ്, രാംദേവ് പിആര്‍ പങ്കെടുത്തു.അനധികൃത രൂപം മാറ്റിയ ബൈക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തു .മോട്ടോര്‍ വാഹന വകുപ്പ് – പോലീസ് – എക്‌സൈസ് – ജനപ്രതിനിധികള്‍ – നാട്ടുകാര്‍ – കോളേജ് മാനേജ്‌മെന്റ് – കോളേജ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി സംയുക്തമായി ജനജാഗ്രത സമിതി രൂപീകരിക്കാന്‍ തീരുമാനമായി. സമിതിയുടെ ആദ്യ യോഗം 22 നവംബര്‍ തിങ്കളാഴ്ച അല്‍ അഹ്‌സര്‍ കോളേജ് ഓഡിറ്റോറിയത്തില്‍ കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ്ന്റെ അധ്യക്ഷതയില്‍ കൂടാന്‍ തീരുമാനിച്ചു. വരുംദിവസങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ ട്രിപ്പിള്‍ യാത്ര നടത്തുന്നവരെയും , ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്ന വരെയും , കൃത്യമായി നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കാത്ത വാഹനങ്ങളെയും, അനധികൃത രൂപമാറ്റം വരുത്തിയ ബൈക്കുകള്‍ക്കുമെതിരെയും കര്‍ശന പരിശോധന നടത്തുമെന്ന് ഇടുക്കി ജില്ല എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പി എ നസീര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!