Thodupuzha

പട്ടികവിഭാഗങ്ങളെ ഒഴിവാക്കുന്നത് പുനപരിശോധിക്കണം: കെ.കെ രാജന്‍

തൊടുപുഴ: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ലൈഫ് മിഷന്‍ പദ്ധതിയില്‍ പട്ടികവിഭാഗങ്ങളെ ഒഴിവാക്കുന്നത് പുനപരിശോധിക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം കെ.കെ രാജന്‍ ആവശ്യപ്പെട്ടു. കെ.പി.എം.എസ് തൊടുപുഴ യൂണിയന്‍ കൗണ്‍സിലും, അയ്യങ്കാളി ജയന്തിയാഘോഷ സ്വാഗത സംഘ രൂപീകരണയോഗവും പെന്‍ഷന്‍ ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് ജില്ലാ ബ്ലോക്ക് തലങ്ങളില്‍ പരിഗണന ലിസ്റ്റ് എടുത്തപ്പോള്‍ അര്‍ഹതയുള്ള ഭൂരിപക്ഷം പട്ടികജാതി വിഭാഗങ്ങളെയും ഒഴിവാക്കിയിയിരിക്കുകയാണെന്നും, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അനര്‍ഹരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് എന്നും ഇതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് ശാന്ത കുഞ്ഞപ്പന്‍ അധ്യക്ഷത വഹിച്ചു. പ്രകാശ്‌കെ തങ്കപ്പന്‍, കെ ബാബു, യു.കെ അനൂപ് ,മനോജ് എ എ, മിനി ഷാജി അശോകന്‍ മുട്ടം എന്നിവര്‍ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!