Thodupuzha

ഫാം തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണം: വാഴൂർ സോമൻ എംഎല്‍എ

തൊടുപുഴ: ഗവൺമെന്റ് ഫാമുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ ലാസ്റ്റ് ഗ്രൈഡ് ലിസ്റ്റിൽ ഉള്‍പ്പെടുത്തി സർക്കാർ ജീവനക്കാരായി പ്രഖ്യാപിക്കാൻ ഗവൺമെന്റ് നടപടി സ്വീകരിക്കണമെന്ന് വാഴൂർ സോമൻ എംഎല്‍എ ആവശ്യപ്പെട്ടു. തൊടുപുഴ വഴിത്തല ഭാസ്കരൻ സ്മാരക ഹാളിൽ ചേർന്ന കേരള ഗവണ്‍മെന്റ് അഗ്രികള്‍ച്ചറല്‍ ഫാം വർക്കേഴ്സ് ഫെഡറേഷൻ എഐടിയുസി ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാവിധ അവകാശങ്ങളും മെഡിസിപ്പ് അടക്കം ലഭിക്കുന്നുണ്ടെങ്കിലും ഫാം തൊഴിലാളികൾ ഇന്നും സർക്കാർ ജീവനക്കാരുടെ പട്ടികയ്ക്ക് പുറത്താണ്. ഇത് ന്യായീകരിക്കാൻ കഴിയാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പഴയ കാല തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സി വി ശശി ഉദ്ഘാടനം ചെയ്തു. ഫാം തൊഴിലാളികളുടെ അവകാശ പോരാട്ടത്തിന് ഒട്ടും പിന്നോട്ട് പോകാത്ത സംഘടനയാണ് എഐടിയുസിയെന്ന് അദ്ദേഹം പറഞ്ഞു.കിസാൻ സഭ സംസ്ഥാന വൈസ് പ്രിസിഡന്റ് മാത്യു വർഗീസ്,ഫെഡറേഷൻ വൈസ് പ്രസിഡന്റ് പി പി ജോയി,കെ കെ രാജൻ,ജേക്കബ്ബ് യോയൽ,ടി ആര്‍ മനോജ്,എന്‍ ഷിബു,സജി മാത്യു എന്നിവർ പ്രസംഗിച്ചു

ടി ആര്‍ മനോജ് (പ്രസിഡന്റ്)പി എസ്സ്. അജി,ടി മജീഷ് (വൈസ്. പ്രസിഡന്റ്മാർ) പി പി ജോയി (ജനറൽ സെക്രട്ടറി),എൻ ഷിബു, കെ കെ രാജൻ(സെക്രട്ടറിമാർ), ഷൈല രാജേന്ദ്രൻ (ട്രഷറർ) എന്നിവരടങ്ങുന്ന 15 അംഗ ജില്ലാ കമ്മറ്റിയെയും തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!