Local LiveMuttom

പാലിയേറ്റീവ് രോഗികള്‍ക്കായി ഒരുക്കുന്ന കുടുംബ സംഗമം നാളെ

മുട്ടം : തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്, മുട്ടം പഞ്ചായത്ത്, മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ പാലിയേറ്റീവ് രോഗികള്‍ക്കായി ഒരുക്കുന്ന കുടുംബ സംഗമം വ്യാഴാഴ്ച മുട്ടം റൈഫില്‍ ക്ലബ്ബ് ഹാളില്‍ നടക്കും.
സ്വാന്തന ചികിത്സയിലുള്ള രോഗികള്‍ക്ക് സന്തോഷവും മാനസിക ഉല്ലാസവും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിക്കുന്നത്. വിവിധ ആഘോഷങ്ങളോടുകൂടി നടത്തപ്പെടുന്ന കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം നാളെ 10ന് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു നിര്‍വഹിക്കും. മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. യോഗത്തില്‍ ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികളും, സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും.

 

Related Articles

Back to top button
error: Content is protected !!