ChuttuvattomThodupuzha

കുടുംബ സംഗമവും ഓണക്കോടി വിതരണവും നടത്തി

തൊടുപുഴ: സി.പി.എം കോതായിക്കുന്ന് ബ്രാഞ്ച് സംഘടിപ്പിച്ച ആദരവ്- 2023 കുടുംബ സംഗമവും മുതിർന്ന പാർട്ടി അംഗങ്ങൾക്ക് ഓണക്കോടി വിതരണവും നടത്തി. സി.പി.എം വെസ്റ്റ് ഏരിയ സെക്രട്ടറി ടി.ആർ. സോമൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ടി.എം. ഷാജി അധ്യക്ഷത വഹിച്ചു. ഓണക്കോടി വിതരണം ഏരിയ കമ്മറ്റി അംഗം കെ.ആർ. ഷാജി നടത്തി. ലോക്കൽ സെക്രട്ടറി ഷൈനു സൈമൺ, രാജേഷ് കൃഷ്ണൻ, കെ.പി. ഹരീഷ്, വി.ബി. അഖിൽ, എൻ.ബി. അനീഷ്, ഇ.വി. സന്തോഷ്, കെ.എ. ജബ്ബാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാമത്സരങ്ങൾ നടന്നു.

Related Articles

Back to top button
error: Content is protected !!