Local LiveMuthalakodam

ആത്മീയാനുഭൂതി പകര്‍ന്ന് ഹജ്ജ് യാത്രയയപ്പ്

മുതലക്കോടം : ആത്മീയാനുഭൂതി പകര്‍ന്ന് പഴേരി മുഹ് യദ്ദീന്‍ ജുമാ മസ്ജിദില്‍ ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു. ഹജ്ജിന്റെ ആത്മാവായ ജീവിത വിശുദ്ധി കൈവരിക്കുക എന്നതാവണം ഓരോ ഹാജിയും അവരുടെ പുണ്യയാത്രയുടെ ലക്ഷ്യമായി കാണേണ്ടതെന്ന് മുഹ് യദ്ദീന്‍ ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് റഫീഖ് ബാഖവി പറഞ്ഞു. പഴേരി മുഹ് യദ്ദീന്‍ ജമാഅത്തിന് കീഴിലുള്ള 2024- ലെ ഹജ്ജ്‌ന് പുറപ്പെടുന്നവര്‍ക്ക് അന്‍സാറുല്‍ ഇസ്ലാം മദ്രസാ ഹാളില്‍ നടന്ന യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹജ്ജ് ക്ലാസിന് വെസ്റ്റ് മുടിക്കല്‍ ജുമാ മസ്ജിദ് ചീഫ് ഇമാം സുഫിയാന്‍ ബാഖവി നേതൃത്വം നല്‍കി. ജമാഅത്ത് പ്രസിഡന്റ് വി എ അന്‍സാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് ഇമാം അബൂ താഹിര്‍ ലത്വീഫി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. സെക്രട്ടറി പി എച്ച് സുധീര്‍, മുതലക്കോടം നമസ്‌കാരപള്ളി ഇമാം അബ്ദുല്‍ അസീസ് മൗലവി, ജമാഅത്ത് ഭാരവാഹികളായ പി ഇ നൗഷാദ്, പി യു ഷെമീര്‍, പി എസ് മൈതീന്‍, റ്റി എം സിദ്ദീഖ്, വി എസ് അമാനുള്ള, പി കെ അനസ്, എം പി സലിം, വി എ റഷാദ്, പി ഇ ബഷീര്‍ ,കെ എസ് ഹസ്സന്‍കുട്ടി, സി പി മുഹമ്മദ് കുഞ്ഞ്, കെ എച്ച് അസ്സീസ് മൗലവി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!