IdukkiLocal Live

ഇടുക്കിയില്‍ ഫാം ടൂറിസത്തിന് വലിയ പ്രാധാന്യം : മന്ത്രി ജെ. ചിഞ്ചുറാണി

ഇടുക്കി : ക്ഷീരമേഖലയും അതോടനുബന്ധിച്ചുള്ള പുല്‍ക്കൃഷി വളര്‍ത്തലും സജീവമായ ഇടുക്കിയില്‍ ഫാം ടൂറിസത്തിന് വലിയ പ്രാധാന്യമാണുള്ളതെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയുടെ പതിനാലാമത് സ്ഥാപിതദിനാഘോഷം കോലാഹലമേട് ക്യാമ്പസില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നിറവ് @ 14 എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

ക്ഷീരകര്‍ഷകരുടെ ഉന്നമനത്തിനായി ആവിഷ്‌ക്കരിച്ച പതിനാല് പദ്ധതികളും പരിപാടിയോടനുബന്ധിച്ച് നാടിന് സമര്‍പ്പിക്കപ്പെട്ടു. വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.വൈസ് ചാന്‍സലര്‍ ഡോ.കെ. എസ്. അനില്‍ മുഖ്യ പ്രഭാഷണം നടത്തി.
രജിസ്ട്രാര്‍ ഡോ പി. സുധീര്‍ ബാബു , അസോസിയേറ്റ് പ്രൊഫസര്‍ ഡോ .നൈസി തോമസ് എന്നിവര്‍ പ്രസംഗിച്ചു. സര്‍വ്വകലാശാല ഭരണസമിതി അംഗങ്ങള്‍ , ഏലപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രുതി പ്രദീപ് ,വാര്‍ഡ് മെമ്പര്‍ സിനി വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

മൃഗസംരക്ഷണ മേഖലയില്‍ വിദ്യാഭ്യാസം ഗവേഷണം വിജ്ഞാന വ്യാപനം എന്നി മാനദണ്ഡങ്ങള്‍ പ്രകാരം പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണ് വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാല. വെറ്ററിനറി സയന്‍സിലും ഡയറി സയന്‍സിലും ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറേറ്റ് കോഴ്‌സുകള്‍ക്കും പൗള്‍ട്രി സയന്‍സ്, ഫുഡ് സയന്‍സ് വിഷയങ്ങളില്‍ ബിരുദവും, വിവിധ ഡിപ്ലോമകളും ഉള്‍പ്പെടെയുള്ള കോഴ്‌സുകളും വിവിധ ഗവേഷണ പ്രവര്‍ത്തനങ്ങളും ഇവിടെ നടത്തപ്പെടുന്നു. ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍, എക്‌സ്‌പെരിമെന്റല്‍ ഡയറി പ്ലാന്റ്, ബേസ് ഫാമിന് പുതിയ ഓഫീസ് കെട്ടിടം,ഫാം അനുബന്ധ പരിശീലന കേന്ദ്രം,മെഗാ ബയോഗ്യാസ് പ്ലാന്റ്, വില്പന കേന്ദ്രം, ഫാം ടൂറിസം പദ്ധതികള്‍ എന്നിവയാണ് കോലാഹലമേട് കാമ്പസ്സില്‍ ആരംഭിക്കുന്ന പദ്ധതികള്‍.

Related Articles

Back to top button
error: Content is protected !!