ChuttuvattomThodupuzha

കുമാരമംഗലത്ത് കര്‍ഷക ചന്ത ആരംഭിച്ചു

കുമാരമംഗലം: കാര്‍ഷിക വികസന കര്‍ഷകഷേമ വകുപ്പ്, ഹോര്‍ട്ടികോര്‍പ്പ് എന്നിവയുടെ സംയുക്തഭിമുഖ്യത്തില്‍ ഓണസമൃദ്ധി  എന്നപേരില്‍ നാടന്‍ പഴം, പച്ചക്കറി കര്‍ഷക ചന്തക്ക്  കുമാരമംഗലത്ത് തുടക്കമായി.  പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ആരംഭിച്ച കര്‍ഷക ചന്ത പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാജന്‍ മാത്യു അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എബ്രഹാം സ്‌കറിയ, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ആര്‍ ചന്ദ്രബിന്ദു, കൃഷി ഓഫീസര്‍ പി.ഐ റഷീദ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജിന്റു ജേക്കബ്,ലൈല കരീം,ഉഷ രാജശേഖരന്‍ ,കൃഷി അസിസ്റ്റന്റുമാരായ വി.കെ.ജിന്‍സ്, വി.എം.സിദ്ധിഖ്, ജിബി ജോളി അനിത മോഹനന്‍ ,റിയ.പി ആല്‍ബിന്‍, കര്‍ഷകര്‍, കാര്‍ഷിക വികസന സമിതിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കര്‍ഷകരില്‍ നിന്നും സംഭരിച്ച ഏത്തക്ക, പാവല്‍, പടവലം, കോവക്ക, കൂടാതെ മറയൂര്‍ ശര്‍ക്കര, ഹോര്‍ട്ടി കോര്‍പ്പ് ഇനങ്ങള്‍ തുടങ്ങിയവ കര്‍ഷക ചന്തയില്‍ ലഭ്യമാണ്. കര്‍ഷകരില്‍ നിന്നും പത്ത് ശതമാനം അധിക വില നല്‍കി സംഭരിച്ച് പൊതുവിലയേക്കാള്‍ മുപ്പത് ശതമാനം വില കുറച്ച് നല്‍കുന്ന ഓണ സമൃദ്ധി 28 വരെ തുടരും.

Related Articles

Back to top button
error: Content is protected !!