Thodupuzha

മരത്തിൽ നിന്നും വീണ് മരിച്ചു

 

 

വെള്ളിയാമറ്റം: പൂമാല മേത്തൊട്ടി കുപ്പേപ്ലാക്കൽ കേശവൻ (74) മരത്തിൽ നിന്നും വീണ് മരിച്ചു.വ്യാഴാഴ്ച്ച വൈകിട്ട് 7 മണിയോടെയാണ് മരത്തിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കേശവൻ്റെ പുരയിടത്തിൽ തന്നെയാണ് അപകടം. ഒടിഞ്ഞ് മറ്റൊരു മരത്തിൽ തങ്ങി നിന്നിരുന്ന കവുങ്ങ് വെട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.വീട്ടിൽ നിന്നും പുരയിടത്തിലേക്ക് പോയ കേശവനെ ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് അന്വേഷിച്ച് എത്തിയവരാണ് മരത്തിൽ നിന്നും വീണ നിലയിൽ കണ്ടെത്തിയത്.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ലീല. മക്കൾ: പ്രീത, പ്രിയ, പ്രമോദ് മരുമക്കൾ: പ്രകാശ്, സാജു, അമ്പിളി

Related Articles

Back to top button
error: Content is protected !!