ChuttuvattomThodupuzha

പനി വ്യാപകം:പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഓടാന്‍ വാഹനം ഇല്ല

തൊടുപുഴ: മഴ ശക്തമായതോടെ ഡെങ്കിപ്പനി, വൈറല്‍ പനി എന്നീ രോഗങ്ങളും പകര്‍ച്ചവ്യാധികളും കൂടിയ സാഹചര്യത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനം ഓടിക്കാന്‍ അനുമതി ലഭിക്കാതെആരോഗ്യ വകുപ്പ്. തൊടുപുഴയിലെ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ വാഹനം ഓടിക്കാന്‍ അനുമതിയില്ലാതെ വന്നതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും താറുമാറായി.ഇവിടെ ജോലി ചെയ്തിരുന്ന ഡ്രൈവറെ അടിമാലിക്ക് സ്ഥലം മാറ്റി.കാലപ്പഴക്കമാണ് അനുമതി ലഭിക്കാത്തതിന് കാരണം.കൊതുകു നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട സ്ഥാപനത്തിന് വാഹനം ഇല്ലാത്തതു കാണം ജില്ലയിലെ ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളില്‍ ഉറവിട നശീകരണം, ഫോഗിങ്ങ്, സ്പ്രേയിങ്ങ് തുടങ്ങിയ ജോലികള്‍ക്കായി വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്ന് ജീവനക്കാരെ എത്തിക്കാനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിയുന്നില്ലെന്നാണ് ആക്ഷേപം. പതിനഞ്ചു വര്‍ഷം പൂര്‍ത്തിയായ വാഹനങ്ങള്‍ക്ക് അനുമതി പുതുക്കികൊടുക്കാത്തതാണ് പ്രശ്നമായത്. ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ 26 വാഹനങ്ങളാണ് ഇത്തരത്തില്‍ ഓടിക്കാന്‍ അനുമതിയില്ലാതെ കിടക്കുന്നത്. ഓടാതായ വാഹനങ്ങളുടെ ഡ്രൈവര്‍മാരെ എവിടെ പുനര്‍വിന്യസിക്കുമെന്നും ആരോഗ്യവകുപ്പിന് ഒരു ധാരണയുമില്ല. ഡെങ്കിപ്പനിക്ക് കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മലമ്പനി, മന്ത് എന്നിവ പരത്തുന്ന കൊതുകുകളുടെ സന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ചെള്ളു പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സമയത്താണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട സര്‍ക്കാര്‍ സ്ഥാപനത്തിലെ വാഹനം കട്ടപ്പുറത്ത് കിടക്കുന്നത്.

Related Articles

Back to top button
error: Content is protected !!