Thodupuzha

ബസ് ജീവനക്കാര്‍ തമ്മില്‍ പോര്: പരിഭ്രാന്തരായി യാത്രക്കാര്‍

തൊടുപുഴ: ബസ് ജീവനക്കാര്‍ തമ്മിലുളള വാക്ക് തര്‍ക്കം അവസാനിച്ചത് ഡ്രൈവറുടെ തല അടിച്ചുപൊളിച്ച്. മുനിസിപ്പല്‍ ബസ്സ്റ്റാന്റില്‍ ശനിയാഴ്ച്ചയാണ് സംഭവം.തൊടുപുഴ ചെപ്പുകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന പാലാഴി ബസ് ഡ്രൈവറും, തൊടുപുഴ മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന തച്ചുപറമ്പന്‍ ബസിലെ ജിവനക്കാരനും തമ്മിലാണ് തര്‍ക്കം ഉണ്ടായത്.നഗരത്തിലെ മോര്‍ ജംഗ്ഷനിലുണ്ടായ ഓവര്‍ട്ടേക്കിനെ സംബന്ധിച്ചുളള വാക്ക് പോര് കലാശിച്ചത് ജീവനക്കാരന്‍ ഡ്രൈവറുടെ തല തല്ലിപ്പൊളിച്ച്.വൈകിട്ട് 5.30 ഓടെയാണ് സംഭവം.പാലാഴി ബസ് സ്റ്റാന്റിലെത്തി യാത്രക്കാരെ വാഹനവത്തില്‍ നിന്നും ഇറക്കിയ ശേഷം ഒതുക്കി ഇടുന്നതിനിടെ തച്ചുപറമ്പില്‍ ജീവനക്കാരനായ സലാം , സുഭാഷ് എന്നിവര്‍ ചേര്‍ന്ന് ടിക്കറ്റ് എടുക്കുന്ന ഉപകരണംകൊണ്ട് റോബിനെ ആക്രമിക്കുകയായിരുന്നു. മറ്റു ജീവനക്കാര്‍ ഇവരെ മാറ്റി നിര്‍ത്തുവാന്‍ ശ്രമിച്ചെങ്കിലും പേടിച്ച് പിന്മാറി. തൊടുപുഴ ബസ്സ്റ്റാന്‍ന്റിലെ എയ്ഡഡ് പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു.തലയ്ക്ക് പരിക്കേറ്റ റോബിന്‍ ചികിത്സയിലാണ്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് യാത്രക്കാരുടെ മുന്നിലാണ് ഈ സംഭവം നടന്നത്. ബസ് ജീവനക്കാര്‍ തമ്മില്‍ മിക്കദിവസങ്ങളിലും ഇതുപോലത്തെ വാക്കുതര്‍ക്കം പതിവാണ്, ചില ജീവനക്കാരില്‍ പലര്‍ക്കും ക്രിമിനല്‍ പശ്ചാത്തലവുമുണ്ടെന്ന് നാട്ടുകാരും, വ്യാപാരികളും പറഞ്ഞു

Related Articles

Back to top button
error: Content is protected !!