ChuttuvattomThodupuzha

ബാങ്കുകളിലെ സ്ഥിരനിയമന ഒഴിവുകള്‍ നികത്തുക; യുബിഐഇയു(കെ)

തൊടുപുഴ: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് യൂണിയന്‍ (കേരള) കോട്ടയം റീജണല്‍ സമ്മേളനം നടന്നു. തൊടുപുഴ പെന്‍ഷന്‍ ഭവനില്‍ സംഘടിപ്പിച്ച സമ്മേളനം ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഡെപ്യൂട്ടി ജനറല്‍ സെക്ര.എ സി ജോസഫ് ഉദ്ഘാടനം ചെയ്തു.
ബാങ്കിങ് മേഖലയിലെ നിലവിലുള്ള രണ്ട് ലക്ഷത്തോളം സ്ഥിരം ഒഴിവുകള്‍ നികത്തുക, കരാര്‍ അടിസ്ഥാനത്തിലും, താല്‍ക്കാലിക അടിസ്ഥാനത്തിലും ജീവനക്കാരെ നിയമിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ നടത്തുന്ന പ്രതിഷേധ പരിപാടികള്‍ക്ക് ശക്തമായ പിന്തുണ നല്‍കണമെന്നും ഈ വിഷയം ജനകീയ പ്രക്ഷോഭവുമായി മാറ്റണമെന്നും ഉദ്ഘാടനത്തോടനുബന്ധിച്ച് എ.സി ജോസഫ് വ്യക്തമാക്കി.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കോട്ടയം റീജിയണല്‍ ഹെഡ് നരസിംഹ കുമാര്‍ സമ്മേളനത്തില്‍ വിശിഷ്ടാതിയായി പങ്കെടുത്തു.സമ്മേളനത്തില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് യൂണിയന്‍ (കേരള) സംസ്ഥാന പ്രസിഡന്റ് അനന്തകൃഷ്ണന്‍ സി, ജനറല്‍ സെക്ര.രമേശ് റാവു, എ ഐ ബി ഇ എ സെന്‍ട്രല്‍ കമ്മിറ്റി അംഗം സന്തോഷ് സെബാസ്റ്റ്യന്‍, യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ കോട്ടയം ജില്ലാ കണ്‍വീനര്‍ ജോര്‍ജി ഫിലിപ്പ്, എഐബിഇഎ കോട്ടയം ജില്ലാ സെക്ര.ഹരിശങ്കര്‍ എസ്, എ ഐ ബി ഇ എ ഇടുക്കി ജില്ലാ സെക്ര.നഹാസ് പി സലിം, വര്‍ക്കേഴ്സ് കോര്‍ഡിനേഷന്‍ കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പി കെ ജബ്ബാര്‍, എ കെ ബി ആര്‍ എഫ് ഇടുക്കി ജില്ലാ സെക്രട്ടറി സ. സെല്‍വിന്‍ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ക്ലാര്‍ക്ക്,പ്യൂണ്‍,സ്വീപ്പര്‍ തസ്തികകളിലായി രാജ്യത്തെ ബാങ്കുകളില്‍ ഒഴിഞ്ഞുകിടക്കുന്ന ഒഴിവുകള്‍ നികത്തുന്നതിന് മാതൃസംഘടനയായ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷന്‍ ആഹ്വാനം നല്‍കിയ പ്രതിഷേധ പരിപാടികള്‍ വിജയിപ്പിക്കുവാനും, ഡിസംബര്‍ 4 മുതല്‍ 11 വരെ വിവിധ ബാങ്ക് തല പണിമുടക്കങ്ങളും, ജനുവരി രണ്ടു മുതല്‍ ആറു വരെ വിവിധ സംസ്ഥാനങ്ങളില്‍ മേഖല പണിമുടക്കങ്ങളും, ജനുവരി 19, 20 തീയതികളില്‍ രാജ്യവ്യാപക ദിദിന പണിമുടക്കുകള്‍ വിജയിപ്പികണമെന്ന് സമ്മേളനത്തില്‍ പ്രമേയം പാസാക്കി.

 

Related Articles

Back to top button
error: Content is protected !!