KudayathoorLocal Live
ഒടുവില്‍ കെഎസ്ഇബി അധികൃതര്‍ കണ്ണ് തുറന്നു ; ഒടിഞ്ഞ വൈദ്യുതിത്തൂണ് മാറ്റി സ്ഥാപിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/Capture-67.jpg?resize=313%2C188&ssl=1?v=1719373002)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/b.jpg?resize=708%2C391&ssl=1)
കുടയത്തൂര്‍ : സംസ്ഥാന പാതയോരത്ത് അപകടാവസ്ഥയിലായിരുന്ന വൈദ്യുതിത്തൂണ് കെഎസ്ഇബി മാറ്റി സ്ഥാപിച്ചു. ഏത് സമയവും നിലം പതിക്കാവുന്ന അവസ്ഥയില്‍ സരസ്വതി സ്കൂള്‍ ജംഗ്ഷന് സമീപമാണ് ചുവട് ഒടിഞ്ഞ് മണ്ണിന് മുകളില്‍ വൈദ്യതിത്തൂണ് നിന്നിരുന്നത്. സമീപവാസികള്‍ നിരവധി തവണ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ കെഎസ്ഇബി അധികൃതര്‍ തയ്യാറായിരുന്നില്ല. ഇത് സംബന്ധിച്ച മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് അടിയന്തര ഇടപെടലുണ്ടായത്. അജ്ഞാത വാഹനം ഇടിച്ചാണ് വൈദ്യുതിത്തൂണ് ഒടിഞ്ഞത്. സ്റ്റേ കമ്പിയുടെ ബലത്തിലായിരുന്നു ഏത് സമയവും താഴെ വീഴാവുന്ന നിലയില്‍ വൈദ്യുതിത്തൂണ്നിന്നിരുന്നത്. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ഇന്നലെ വൈദ്യുതിത്തൂണ് മാറ്റി പുതിയത് സ്ഥാപിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/a-scaled.jpg?resize=708%2C1947&ssl=1)