Idukki

മത്സ്യ കൃഷി പ്രോത്സാഹന പദ്ധതി ; മികച്ച കര്‍ഷകര്‍ക്ക് അവാര്‍ഡ്

ഇടുക്കി : മത്സ്യ കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി സംസ്ഥാന തലത്തില്‍ മികച്ച കര്‍ഷകര്‍ക്ക് അവാര്‍ഡ് നല്‍കുന്നതിന് മത്സ്യ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ശുദ്ധ ജല മത്സ്യകര്‍ഷകര്‍ ,ന്യൂതന മത്സ്യ കൃഷി നടപ്പാക്കുന്ന കര്‍ഷകര്‍, അലങ്കാര മത്സ്യ റിയറിംഗ്
യൂണിറ്റ് നടത്തു കര്‍ഷകര്‍, മത്സ്യവിത്ത് ഉത്പാദന യൂണിറ്റ് നടത്തുന്ന കര്‍ഷകര്‍ ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നി വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷകള്‍ നല്‍കാം. താല്പ്പര്യമുള്ളവര്‍ ജൂണ്‍ 15ന് വൈകിട്ട് അഞ്ചിന് മുമ്പ്് ഫിഷറീസ് അസ്സിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം പൈനാവ് എന്ന വിലാസത്തില്‍ അപേക്ഷ അയക്കുക . അപേക്ഷാ ഫോറങ്ങള്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി മത്സ്യഭവന്‍ നെടുങ്കണ്ടം എന്നിവിടങ്ങളില്‍ ലഭ്യമാണ് .

Related Articles

Back to top button
error: Content is protected !!