Thodupuzha

കേന്ദ്രസർക്കാരിന്റെ മത്സ്യ നയം തിരുത്തണമെന്നാവശ്യപ്പെട്ട്‌ മത്സ്യാനുബന്ധ തൊഴിലാളികൾ 19ന്‌ രാജ്‌ഭവൻ മാർച്ച്‌ സംഘടിപ്പിക്കും.

തൊടുപുഴ : മത്സ്യ വ്യവസായത്തെ തകർത്ത്‌ കടലും കടൽതീരങ്ങളും കുത്തകൾക്ക്‌ തീറെഴുതുന്ന കേന്ദ്രസർക്കാരിന്റെ മത്സ്യ നയം തിരുത്തണമെന്നാവശ്യപ്പെട്ട്‌ മത്സ്യാനുബന്ധ തൊഴിലാളികൾ 19ന്‌ രാജ്‌ഭവൻ മാർച്ച്‌ സംഘടിപ്പിക്കും. ഇതിന്റെ പ്രചാരണാർഥമുള്ള അവകാശ സംരക്ഷണ ജാഥ 12ന്‌ ജില്ലയിൽ പര്യടനം നടത്തും. രാവിലെ 9.30ന്‌ തൊടുപുഴയലാണ്‌ ആദ്യ സ്വീകരണം. അടിമാലി, കട്ടപ്പന എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക്‌ ശേഷം വണ്ടിപ്പെരിയാറിൽ സമാപിക്കും.

ജാഥാ സ്വീകരണം വിജയിപ്പിക്കാൻ സ്വീകരണ കേന്ദ്രങ്ങളിൽ സംഘാടക സമിതികൾ രൂപീകരിച്ചു. കട്ടപ്പന, വണ്ടിപ്പെരിയാർ, തൊടുപുഴ- എന്നിവിടങ്ങളിൽ യൂണിയൺ ജില്ലാ ജനറൽ സെക്രട്ടറി കെ വി ജോയി -ഉദ്‌ഘാടനം ചെയ്‌തു. സംഘാടക സമതി ഭാരവാഹികൾ:

കട്ടപ്പന –- – എം സി ബിജു (ചെയർമാൻ)

ബിനീഷ്‌‌കുമാർ (കൺവീനർ), ബിജോവർക്കി (ട്രഷറർ),

വണ്ടിപ്പെരിയാർ–- ജിവിജയാന്ദ് (ചെയർമാൻ),.കെ എം മുഹമ്മദാലി ( കൺവീനർ), ആർ രാമരാജ് (ട്രഷറർ).

തൊടുപുഴ–. ടി ബി സുബൈർ ( ചെയർമാൻ),

കെ കെ ഷിംനാസ് (കൺവീനർ), റസാക്ക് (ട്രഷറർ).

അടിമാലി–- കമറുദീൻ (ചെയർമാൻ), ടി ടി സുരേഷ് (കൺവീനർ), എം പി അലിയാർ ( ട്രഷറർ).

Related Articles

Back to top button
error: Content is protected !!