Moolammattam

പാലം പ്രളയമെടുത്തു: തോട് മുറിച്ചുകടന്ന വൃദ്ധയ്ക്ക് വീണ് പരിക്ക്

മൂലമറ്റം: അറക്കുളം പഞ്ചായത്തില്‍ ഗണപതി ക്ഷേത്രത്തിന് സമീപത്തുള്ള കൈത്തോട് കടന്ന് മറുകരക്ക് വന്ന വൃദ്ധയ്ക്ക് വീണ് പരിക്ക് പറ്റി.മൂലമറ്റം പ്ലാവിളയില്‍ ഭാരതിയമ്മയാണ് (65) വീണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗണപതി ക്ഷേത്രത്തിന് സമീപത്തുള്ള പാലം കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്നതെങ്കിലും പുനസ്ഥാപിക്കാന്‍ നടപടികള്‍ ആയില്ല.മൂലമറ്റം കെ.എസ് .ഇ. ബി ക്വാര്‍ട്ടേഴ്സിലുള്ളവര്‍ക്കും പ്രദേശവാസികള്‍ക്കും ഏറെ പ്രയോജനപ്രദമായ പാലം ആണ് പ്രളയത്തില്‍ തകര്‍ന്നത്. ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവര്‍ക്കും വളരെ എളുപ്പം ക്ഷേത്രത്തിലേക്ക് എത്തിച്ചേരാന്‍ ഈ പാലം സഹായിച്ചിരുന്നു.പതിറ്റാണ്ടുകള്‍ക്ക്മുമ്ബ് കെ.എസ്.ഇ.ബിയാണ് ഈ ഇരുമ്ബുപാലം പണിതത്. പ്രളയത്തില്‍ പാലം പൂര്‍ണമായും തകര്‍ന്നു.ഇലപ്പള്ളി ഭാഗത്തു നിന്നും എത്തുന്നവര്‍ ചുറ്റി കറങ്ങിയാണ് ക്ഷേത്രത്തിലും ടൗണിലും എത്തുന്നത്.നൂറു കണക്കിന് ആളുകള്‍ ഉപയോഗിച്ചിരുന്ന പാലം പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് മേല്‍ അധികൃതര്‍ കണ്ണടയ്ക്കുകയാണ്.

 

Related Articles

Back to top button
error: Content is protected !!