Thodupuzha

സബ്‌സിഡി നിരക്കില്‍  കാലിത്തീറ്റ വിതരണം ചെയ്തു

തൊടുപുഴ: ക്ഷീരവികസന വകുപ്പിന്റെയും തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കുന്ന കാലിത്തീറ്റ വിതരണ ഉദ്ഘാടനം പഴയമറ്റം ക്ഷീര സഹകരണ സംഘത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.കെ ബിജു അധ്യക്ഷത വഹിച്ചു. സംഘം പ്രസിഡന്റ് കെ.ടി അഗസ്റ്റിന്‍ കള്ളികാട്ട്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗ്ലോറി പൗലോസ്, മുട്ടം പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി അഗസ്റ്റിന്‍, പഞ്ചായത്ത് സെക്രട്ടറി ലൗജി എം.നായര്‍ , അഡ്വ. അരുണ്‍ ചെറിയാന്‍ ഏറമ്പടത്തില്‍, പഞ്ചായത്ത് സാക്ഷരതാ കോ-ഓര്‍ഡിനേറ്റര്‍ ബിന്‍സ് മാത്യു വട്ടപ്പലം എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!