Thodupuzha

തൊടുപുഴയില്‍ രണ്ട് ഭക്ഷണ ശാലകള്‍ പൂട്ടി

 

തൊടുപുഴ: ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നലെ നടത്തിയ പരിശോധനയില്‍ രണ്ട് ഭക്ഷണശാലകള്‍ പൂട്ടി. മുതലക്കോടത്തെ ടുഡേയ്‌സ് കുബ്ബൂസ്, മങ്ങാട്ടുകവലയിലെ ഫര്‍സി അറബിക് കഫേ എന്നിവയാണ് പൂട്ടിയത്. ടൂഡേയ്‌സ് കുബ്ബൂസില്‍ വൃത്തഹീനമായ അന്തരീക്ഷത്തിലും ലേബല്‍ വിവരങ്ങളില്ലാതെ ഭക്ഷണം നല്‍കുന്നതുമാണ് കണ്ടെത്തിയ പ്രശ്‌നം. ഫര്‍സി അറബിക് കഫേയ്ക്ക് ലൈസന്‍സുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മറ്റ് മൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി. ഭക്ഷ്യ സുരക്ഷ വിഭാഗം അസിസ്റ്റന്റ് കമ്മിഷണര്‍ ജോസ് ലോറന്‍സ്, തൊടുപുഴ സര്‍ക്കിള്‍ ഫുഡ് സേഫ്ടി ഓഫീസര്‍ എം.രാഗേന്ദു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!