Kerala

ഇന്ത്യയില്‍ ആദ്യമായി എല്ലാ അധ്യാപകര്‍ക്കും എഐ സഹായത്തോടെ പരിശീലനം, സ്മാര്‍ട്ട് ക്ലാസ്സുകള്‍ സജീവമാക്കും : വി ശിവന്‍കുട്ടി

തിരുവനന്തപുരം : ഇന്ത്യയില്‍ ആദ്യമായി എല്ലാ അധ്യാപകര്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പരിശീലനം നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്തി കായിക തൊഴില്‍ പരിശീലന രീതികള്‍ അധ്യാപകര്‍ക്ക് നല്‍കുമെന്നും പോക്‌സോ നിയമങ്ങളെ സംബന്ധിച്ച് കുട്ടികള്‍ക്കും അധ്യാപര്‍ക്കും അവബോധം നല്‍കുമെന്നും മന്ത്രി പറഞ്ഞു. സ്മാര്‍ട്ട് ക്ലാസ്സുകളുടെ പ്രവര്‍ത്തനം സജീവമാക്കും. അതേസമയം പിടിഎ ഫണ്ട് എന്ന പേരില്‍ വലിയ തുക പിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജനാധിപത്യപരമായി വേണം പിടിഎകള്‍ പ്രവര്‍ത്തിക്കാന്‍. പിടിഎ എന്നത് സ്‌കൂള്‍ ഭരണ സമിതിയായി കാണരുത്. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് വന്‍ തുക ഈടാക്കുന്നത് അനുവദിക്കില്ല.

നിര്‍ബന്ധ പൂര്‍വ്വം വിദ്യാര്‍ത്ഥികളില്‍ നിന്ന് വന്‍ പിരിവ് പാടില്ല. കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അണ്‍ എയിഡഡ് സ്‌കൂളുകളില്‍ പ്രവേശനത്തിന് വലിയ തുക വാങ്ങുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകളില്‍ അമിത ഫീസ് ഈടാക്കുന്നതായി വ്യാപക പരാതിയുണ്ട്.അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ അമിത ഫീസ് വാങ്ങുന്നെന്നും പരാതിയുണ്ട്. രക്ഷിതാക്കള്‍ക്ക് അമിത സാമ്പത്തിക ഭാരം അനുഭവിക്കേണ്ടിവരുന്നു.ഫീസ് കുടിശിക ആകുമ്പോള്‍ ടിസി നല്‍കാതെ വരുന്ന സാഹചര്യം ഉണ്ടാകുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ശന ഇടപെടല്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!