ChuttuvattomThodupuzha

ജപ്തി നടപടികള്‍ ഉപേക്ഷിക്കണം: ജപ്തി വിരുദ്ധസമിതി

തൊടുപുഴ: വായ്പയെടുത്തവരെ ഭീഷണിപ്പെടുത്തിയും പരസ്യമായി അപമാനിച്ചും ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സഹകരണമേഖലയിലെ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളെ നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ജപ്തി വിരുദ്ധസമിതി പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. ജപ്തിയുടെ പേരില്‍ സാധാരണക്കാരെയും കര്‍ഷകരെയും കുടിയിറക്കാനുള്ള നീക്കത്തെ ചെറുക്കാനും ആവശ്യമുള്ളവര്‍ക്ക് നിയമ സഹായം നല്‍കാനും യോഗം തീരുമാനിച്ചു.
താലൂക്ക് പ്രസിഡന്റ് എന്‍.കെ. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. സമിതി ജില്ലാ പ്രസിഡന്റ് സി.ആര്‍. കുഞ്ഞപ്പന്‍, ജയിംസ് കോലാനി, എന്‍. വിനോദ്കുമാര്‍, കെ.സി. ജോയി, സി.എം. ചാക്കോച്ചന്‍, അജിത വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!