Thodupuzha

മനുഷ്യാവകാശ കമ്മീഷനില്‍ വനം വകുപ്പ് : കാട്ടാന ശല്യം നിയന്ത്രിക്കാന്‍ സോളാര്‍ ഫെന്‍സിംഗിന് 193 ലക്ഷം

ഇടുക്കി: കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ സോളാര്‍ ഫെന്‍സിംഗ് നടത്താന്‍ 193.55 ലക്ഷത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ 48. 38 ലക്ഷം റിലീസ് ചെയ്തിട്ടുണ്ടെന്നും വനം ചീഫ് കണ്‍സര്‍വേറ്റര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

 

കാട്ടാന ശല്യം രൂക്ഷമായ ദേവികുളം റേഞ്ചിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ തുടങ്ങിയ സ്ഥലങ്ങളില്‍ സോളാര്‍ ഫെന്‍സിംഗ് നിര്‍മ്മിക്കുന്നത് കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

 

വനം വകുപ്പിലെ വാച്ചറായിരുന്ന ശക്തി വേല്‍ മരിച്ച സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.

 

പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്ററും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കാട്ടാന ശല്യം രൂക്ഷമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാര്‍ വനം ഡിവിഷനില്‍ വന്യജീവികളുടെ സാന്നിധ്യം പൊതുജനങ്ങളെ അറിയിക്കുന്നതിന് സ്റ്റാഫ് ,വാച്ചര്‍മാര്‍, വനത്തിനോട് ചേര്‍ന്ന് താമസിക്കുന്നവര്‍ എന്നിവരെ ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പ്, എസ് എം എസ് അലര്‍ട്ട് എന്നിവ ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വന്യജീവികളുടെ സ്ഥിരം സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ.ഗിന്നസ് മാടസാമിയുടെ പരാതിയിലാണ് നടപടി.

Related Articles

Back to top button
error: Content is protected !!