KudayathoorThodupuzha

വീടിനുള്ളില്‍ പാമ്പ്;  രക്ഷകരായി  വനം വകുപ്പ്

 

കുടയത്തൂര്‍: വീടിനുള്ളില്‍ കയറിയ പാമ്പ് വീട്ടുകാരെ വട്ടം ചുറ്റിച്ചു. കുടയത്തൂര്‍ സുനീഷ് ഭവനില്‍ സുനീഷിന്റെ വീട്ടിലാണ് ഇന്നലെ രാവിലെ പാമ്പിനെ കണ്ടത്.അടുക്കളയോട് ചേര്‍ന്നുള്ള ഭാഗത്താണ് പാമ്പിനെ കണ്ടത്. പാമ്പിനെ പുറത്ത് ചാടിക്കാനുള്ള വീട്ടുകാരുടെ ശ്രമം പരാജയപ്പെട്ടതോടെ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു.ഉടന്‍ തന്നെ വീട്ടിലെത്തിയ വനം വകുപ്പ് അധികൃതര്‍ പാമ്പിനെ പിടികൂടി. പാമ്പ് പിടിത്തത്തില്‍ പരിശീലനം ലഭിച്ച അറക്കുളം വനം വകുപ്പ് സെക്ഷനിലെ വാച്ചര്‍ സിസിലി ജോണാണ് പാമ്പിനെ വീടിനുള്ളില്‍ നിന്നും പിടികൂടിയത്. പിന്നീട് ഇതിനെ സുരക്ഷിതമായ സ്ഥലത്ത് തുറന്നു വിട്ടു.

 

 

Related Articles

Back to top button
error: Content is protected !!