Obit

മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം നെയ്യശ്ശേരി വലിയ പുത്തന്‍പുരയില്‍ (ചാലിപ്ലാക്കല്‍) ജോസ് ( സി .കെ ഔസേഫ് -78) നിര്യാതനായി

തൊടുപുഴ : മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം നെയ്യശ്ശേരി വലിയ പുത്തന്‍പുരയില്‍ (ചാലിപ്ലാക്കല്‍) ജോസ് ( സി .കെ ഔസേഫ് -78) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 10.30ന് നെയ്യശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേതന്‍ പോള്‍വാള്‍ട്ട് ,ഹൈജമ്പ് ,ട്രിപ്പിള്‍ ജമ്പ് ,ഓട്ടം എന്നിവയില്‍ ജില്ലാ ചാമ്പ്യാനായിരുന്നു.ഫാക്ട് വോളിബോള്‍ ടീമിനൊപ്പം നിരവധി വര്‍ഷം കേരള വോളിബോള്‍ ടീമിലംഗമായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി സിങ്കപ്പൂരിലും സിലോണിലും മത്സരിച്ചിട്ടുണ്ട്. ഫാക്ട് സ്‌കൂളിന്റെയും എറണാകുളം ജില്ലയുടെയും പരിശീലകനായും പ്രവര്‍ത്തിച്ചിരുന്നു. നെയ്യശ്ശേരി വലിയ പുത്തന്‍പുരയില്‍ (ചാലിപ്ലാക്കല്‍) കുര്യാക്കോസ് -ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ജോര്‍ജ്, റോസക്കുട്ടി, മേരി, പരേതരായ ചാക്കോ, സി. മേരി കുര്യാക്കോസ്, ഏലിക്കുട്ടി.

 

 

Related Articles

Back to top button
error: Content is protected !!