ChuttuvattomCrimeIdukki

കൈക്കൂലി കേസിൽ മുൻവില്ലേജ് ഓഫീസറെ വിജിലൻസ്കോടതി കഠിന തടവിന്‌ ശിക്ഷിച്ചു

തൊടുപുഴ : ചതുരംഗപ്പാറ വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറായിരുന്ന പ്രഭാകരൻ നായർ 5,000 /-രൂപ കൈക്കൂലി വാങ്ങിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂവാറ്റുപുഴ വിജിലൻസ് കോടതി 3 വർഷം കഠിന തടവിനും 65,000- രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. 2008-2009 കാലയളവിൽ ചതുരംഗപ്പാറ വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ ആയിരുന്ന പ്രഭാകരൻ നായർ പരാതിക്കാരന്റെ പേരിലുള്ള വസ്തുവിന്റെ പോക്കുവരവ് ചെയ്ത് കിട്ടുന്നതിനായി 2009 ജൂലൈ മാസം മുപ്പതാം തീയതി 5,000/- രൂപ കൈക്കൂലി വാങ്ങവെ ഇടുക്കി വിജിലൻസ് മുൻ ഡിവൈഎസ്പി കെ വി ജോസഫ് കൈയാടെ പിടികൂടി രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ഇടുക്കി മുൻ വിജിലൻസ് ഡിവൈഎസ്പി പി റ്റി കൃഷ്ണൻകുട്ടി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിയായ പ്രഭാകരൻ നായർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് ഇന്നു മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.

Related Articles

Back to top button
error: Content is protected !!