Local LiveMuthalakodam

മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയില്‍ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് 19ന്

തൊടുപുഴ : സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയില്‍ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 10 മുതല്‍ 1 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ക്യാമ്പില്‍ പങ്കെടുക്കുന്ന രോഗികള്‍ക്ക് ഡോക്ടറുടെ സേവനം തികച്ചും സൗജന്യമാണ്. കൂടാതെ നേത്ര ചികിത്സയുമായി ബന്ധപ്പെട്ട ലാബ് ടെസ്റ്റുകള്‍ക്കും തിമിര ശസ്ത്രക്രിയയ്ക്കും 50 ശതമാനം ഇളവ് ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി 8281747633 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 

Related Articles

Back to top button
error: Content is protected !!