ChuttuvattomThodupuzha

കുണിഞ്ഞി ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് സൗജന്യമായി ഓണക്കിറ്റ് വിതരണം ചെയ്തു

തൊടുപുഴ: കുണിഞ്ഞി ക്ഷീരോത്പാദക സഹകരണ സംഘത്തില്‍  പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് സൗജന്യമായി ഓണക്കിറ്റ് വിതരണം ചെയ്തു. ചടങ്ങ്‌ ക്ഷീരവികസന  ഓഫീസര്‍ ജാസ്മിന്‍  സി.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ബിനോയി ജോണ്‍ അധ്യക്ഷത വഹിച്ചു. മില്‍മ സൂപ്പര്‍ വൈസര്‍ ടോമി  എന്‍.എ, സംഘം വൈസ് പ്രസിഡന്റ് ലിസമ്മ ജോസഫ്, കമ്മിറ്റി അംഗങ്ങളായ ബിനീഷ് ജോണ്‍, സണ്ണി എ.ജെ , ദീപ ജോഷി, സിനി ബിറ്റോയി തുടങ്ങിയവരും സ്റ്റാഫുകളും പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!