Thodupuzha

സൗജന്യ പി.എസ്.സി  ക്ലാസ് നടത്തും

അരിക്കുഴ: ജെ.സി.ഐ അരിക്കുഴയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പി.എസ്.സി നടത്തുന്ന വിവിധ പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്ക് വേണ്ടി ‘നിങ്ങള്‍ക്കും വിജയിക്കാം’ എന്ന പേരില്‍, പരീക്ഷ ടിപ്‌സ് വിവരിക്കുന്ന സൗജന്യ ക്ലാസ് മാര്‍ച്ച് ആറിന് രാവിലെ 9.30 മുതല്‍ ഒന്നു വരെ നടത്തും. അരിക്കുഴ ജേസീ ഭവന്‍ ഹാളില്‍ വച്ചാണ് ക്ലാസ്. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് 200 രൂപ വിലയുള്ള പി.എസ്.സി ജി.കെ ബുക്ക് സൗജന്യമായി നല്‍കും. രജിസ്‌ട്രേഷനും, ക്ലാസും, ബുക്കും സൗജന്യമാണ്. ജെ.സി.ഐ പ്രസിഡന്റ് അജോ ഫ്രാന്‍സിസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പ്രോഗ്രാമിന്റെ ഉദ്ഘാടനം തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയില്‍ നിര്‍വഹിക്കും. മത്സര പരീക്ഷ പരിശീലകരായ ബാബു പള്ളിപ്പാട്ട്, കെ. ആര്‍. സോമരാജന്‍, ബെന്നി മാത്യു എന്നിവര്‍ ക്ലാസ് നയിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അഖില്‍ സുഭാഷ് അറിയിച്ചു. ഫോണ്‍: 6238863106

Related Articles

Back to top button
error: Content is protected !!