Thodupuzha

ഗാന്ധി പ്രതിമ അനാഛാദനവുംവിവിധ പദ്ധതികളുടെ ഉദ്ഘാടനവും തിങ്കളാഴ്ച

തൊടുപുഴ: ഗാന്ധി പ്രതിമ അനാഛാദനവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തിങ്കളാഴ്ച രാവിലെ 9.30 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുമെന്ന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ.ജോണ്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ബ്ലോക്ക് അങ്കണത്തില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയുടെ അനാഛാദനവും തുടര്‍ന്ന് നടക്കുന്ന പദ്ധതികളുടെ ഉദ്ഘാടനവും ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ്, പി.ജെ ജോസഫ് എം.എല്‍.എ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. പ്രമേഹ രോഗികള്‍ക്കായി വയോ മധുരം പദ്ധതിയുടെ ഭാഗമായി അര്‍ഹരായ 19 പേര്‍ക്ക് ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യും. അന്നേ ദിവസം ഉപകരണത്തിന്റെ ഉപയോഗ രീതി സംബന്ധിച്ച് ഗുണഭോക്താക്കള്‍ക്ക് ബോധവത്കരണവും നല്‍കും. ഇതോടൊപ്പം അംഗന്‍ വാടികള്‍ സ്മാര്‍ട്ടാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച കിളിക്കൊഞ്ചല്‍ പദ്ധതിയുടെ ഉദ്ഘാടനവും നടക്കും. പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 137 അംഗന്‍വാടികളിലും മെത്ത, സ്മാര്‍ട്ട് ടി.വി,പെന്‍ഡ്രൈവ് എന്നിവ വാങ്ങി നല്‍കുകയും കിളിക്കൊഞ്ചല്‍ എന്ന വീഡിയോ പാഠഭാഗങ്ങള്‍ കുട്ടികള്‍ക്ക് കണ്ട് പഠിക്കാന്‍ അവസരം നല്‍കുകയും ചെയ്യും. പത്ര സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി സന്തോഷ്, വികസന കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടോമി തോമസ് കാവാലം, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആന്‍സി സോജന്‍, ഇളംദേശം ശിശു വികസന പദ്ധതി ഓഫിസര്‍ ജാനറ്റ് എം.സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!