Thodupuzha

കഞ്ചാവ് കടത്ത് കേസില്‍ നാല് വര്‍ഷം തടവ്

തൊടുപുഴ: 1.3 കിലോ ഗ്രാം കഞ്ചാവ് കടത്തിയ കേസില്‍ ആലപ്പുഴ സ്വദേശികള്‍ക്ക് നാലു വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. ചേര്‍ത്തല അരുകുറ്റി സ്വദേശികളായ ആയിരത്തെട്ട് ജങ്ഷന്‍ വെള്ളി വീട്ടില്‍ തസ്ലിക്(26), വടുതല വഞ്ചിപ്പുരയ്ക്കല്‍ വീട്ടില്‍ നിധിന്‍(25) എന്നിവരെയാണ് തൊടുപുഴ എന്‍.ഡി.പി.എസ് പ്രത്യേക കോടതി ജഡ്ജി ജി. മഹേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവക്കേണ്ടി വരും.

2017 ഒക്ടോബര്‍ 14ന് നെടുങ്കണ്ടം പഞ്ചായത്ത് യു.പി. സ്‌കൂളിന് സമീപത്തുള്ള വെയിറ്റിംഗ് ഷെഡില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. ഉടുമ്പന്‍ചോല എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ആയിരുന്ന ഷാജി എസിന്റെ നേതൃത്വത്തിലാണ് കേസ് പിടികൂടിയത്. ഉടുമ്പന്‍ചോല എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന റ്റി.ജി. റ്റോമി അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി. രാജേഷ് ഹാജരായി.

Related Articles

Back to top button
error: Content is protected !!