Thodupuzha

കഞ്ചാവ് കോളേജ് ഹോസ്റ്റലിൽ സൂക്ഷിച്ച വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

തൊടുപുഴ: കഞ്ചാവ് കോളേജ് ഹോസ്റ്റലിൽ സൂക്ഷിച്ച വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. കോളേജ് ഹോസ്റ്റലിൽ  കഞ്ചാവ് സൂക്ഷിച്ച കേസിൽ പിടിയിലായ നിയമ വിദ്യാർത്ഥികളെയാണ് കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തത്. രാജകുമാരി കടുക്കാസിറ്റി പറപ്പിള്ളില്‍ നിക്സണ്‍ ജോസഫ് (21), ആലപ്പുഴ കൃഷ്ണപുരം പുള്ളിക്കണക്ക് രത്നഗിരിയില്‍ യദു ശശിധരന്‍ (22), ആലപ്പുഴ ഗോവിന്ദമുട്ടം പാലാഴിയില്‍ ശ്രീറാം മഹീന്ദ്രന്‍ (23) എന്നിവരെയാണ് സ്വകാര്യ ലോ കോളജില്‍ നിന്ന്പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തത്.പോലീസ് നായ ബ്രൂസിനെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കോളേജ് ഹോസ്റ്റലിലെ മുറിയിൽ ഒളിപ്പിച്ചതിൽ കഞ്ചാവ് കണ്ടെത്തിയത്.ഡിവൈ.എസ്.പി എം.ആര്‍.മധുബാബുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

 

Related Articles

Back to top button
error: Content is protected !!