IdukkiLocal Live

മാലിന്യമുക്തം നവകേരളം പദ്ധതി , തദ്ദേശസ്ഥാപനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണം : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി : ജില്ലയിലെ മാലിന്യ ശേഖരണ, സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശം നല്‍കി. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ യോഗം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന ബോധ്യത്തിലേക്ക് ജനങ്ങളെ എത്തിക്കാന്‍ കഴിയണം. അതിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കണം. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണം. ഇക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിലപാടെടുക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ചുമതലയുള്ളെ ഡെപ്യൂട്ടി ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ സി ശ്രീലേഖ , ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, കെ ഭാഗ്യരാജ്, ഡെപ്യൂട്ടി ജി കോര്‍ഡിനേറ്റര്‍ എം കെ രാഹുല്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി ആര്‍ മിനി എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!