Thodupuzha

തൊടുപുഴയില്‍ കേന്ദ്ര നയങ്ങള്‍ക്കെതിരെ ഗസറ്റഡ് ജീവനക്കാര്‍ മാര്‍ച്ച് നടത്തി

തൊടുപുഴ: കേന്ദ്ര ഗവണ്‍മെന്റിന്റെ ജനാധിപത്യവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്കെതിരെയുള്ള യോജിച്ച  പോരാട്ടത്തില്‍ അണിചേരുക എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടും, സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷ ബദലുകള്‍ക്ക് പിന്തുണയേകുക തുടങ്ങി വിവിധ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചുകൊണ്ടും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ ജില്ലാ മാര്‍ച്ചും ധര്‍ണയും നടന്നു. മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് തൊടുപുഴ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് കെ. ജി. ഒ. എ സംസ്ഥാന വനിതാ കമ്മിറ്റി കണ്‍വീനര്‍ ഡോ സിജി സോമരാജന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. എഫ് .എസ് .ഇ. ടി. ഒ ജില്ലാ സെക്രട്ടറി സി. എസ് മഹേഷ് , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. എം ഫിറോസ്, പി. കെ സതീഷ് കുമാര്‍, ജില്ലാ പ്രസിഡന്റ് ഡോ. വി. ആര്‍ രാജേഷ്, ജില്ലാ വനിതാ കമ്മിറ്റി കണ്‍വീനര്‍ മിനി സി.ആര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി  എന്‍. കെ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!