ChuttuvattomThodupuzha

ഗീതാമൃതം 2023; ശ്രീമദ് ഭഗവദ്ഗീത ഭാഷ്യപാരായണാഞ്ജലി ഭാഷ്യാപാരായണവും പ്രബന്ധാവതരണവും നടത്തി

തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് ഭഗവദ്ഗീത ഭാഷ്യപാരായണാഞ്ജലിയുടെ ഭാഗമായി ഭാഷ്യാപാരായണം നടത്തി. സ്വാമി ഹംസാനന്ദപുരി, സ്വാമി നിഖിലാനന്ദ സരസ്വതി, ബ്രഹ്മചാരി മുകുന്ദ ചൈതന്യ, പൈതൃക രത്നം ഡോ. ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ഭഗവദ് ഗീതാ ദേശീയ സെമിനാർ മഹോപാധ്യായ ഡോ. ജി. ഗംഗാധരൻ നായർ ഉദ്ഘാടനം ചെയ്തു.എറണാകുളം ശങ്കരാനന്ദ ആശ്രമത്തിലെ ശിവസ്വരൂപാനന്ദ സ്വാമി വിശിഷ്ടാടാതിഥിയായി. പാലാ സെൻ്റ് തോമസ് കോളേജിലെ മുൻ അധ്യാപകൻ പ്രൊഫ. സി.റ്റി ഫ്രാൻസിസ് മോഡറേറ്ററായിരുന്നു. ചെന്നൈ ജ്ഞാനാംബിക റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആചാര്യൻ ഗിരീഷ് കുമാർ
‘സന്തോഷപൂർണവും ആരോഗ്യപരവുമായ ജീവിതത്തിന് ഭഗവദ്ഗീത നിർദ്ദേശിക്കുന്ന ഭക്ഷണക്രമം’ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.
കാലടി ശ്രീശങ്കര കോളേജ് അസി. പ്രൊഫ. ഡോ. വി.വി അനിൽകുമാർ ‘ശ്രദ്ധയും വിശ്വാസവും ഭഗവദ്ഗീതയിൽ’ എന്ന വിഷയത്തിലും വെളിയനാട് ചിൻമയ യൂണിവേഴ്സിറ്റിയിലെ വിൻമ്ര, ഹൃദ്യ എന്നിവർ ഭാരതീയ സന്യാസ പരമ്പര എന്ന വിഷയത്തിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കൊല്ലം സംബോധ് ഫൗണ്ടേഷൻ സെക്രട്ടറി സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി ‘ഭഗവത്ഗീതയുടെ ഇന്നത്തെ പ്രസക്തി’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. തുടർന്ന് കലാമണ്ഡലം പ്രവിത പ്രഹ്ലാദനും സംഘവും അവതരിപ്പിച്ച നങ്ങ്യാർകൂത്തിൻ്റെ അവതരണവും നടത്തി.

Related Articles

Back to top button
error: Content is protected !!