Moolammattam

ദുരിതബാധിതർക്ക് വീട്ടുപകരണങ്ങൾ നൽകി…

 

മൂലമറ്റം – കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത പ്രളയത്തിൽ വീടും ഗൃഹോപകരണങ്ങളും നഷ്ടപ്പെട്ട അറക്കുളം പഞ്ചായത്തിലെ താഴ്വാരം കോളനിയിലും മറ്റും താമസിക്കുന്ന പത്ത് കുടുംബങ്ങൾക്ക് മുസ്ലിം ലീഗ് കുടയത്തൂർ പഞ്ചായത്ത് കമ്മിറ്റി വീട്ടുപകരണങ്ങൾ നൽകി. ചടങ്ങിൽ മുസ്ലിം ലീഗ് കുടയത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി കെ അബ്ദുൽ അസീസ് അധ്യക്ഷനായി. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് കെ എസ്, മെമ്പർമാരായ നസിയ ഫൈസൽ, ഉഷ ഗോപിനാഥ്, കൊച്ചുറാണി ജോസഫ്, മുസ്ലിം ലീഗ് നേതാക്കളായ പി. എച്ച്. കൊന്താലം, വി. എ. നിസാർ, ഫൈസൽ. കെ എസ്, ജലീൽ പി എസ്, അൻഷാദ് സിജെ, അസീസ് കണ്ടത്തിൽ എന്നിവർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് നടത്തിയിരുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് കഴിഞ്ഞദിവസം മുസ്ലിം ലീഗ് കുടയത്തൂർ പഞ്ചായത്ത് കമ്മിറ്റി ഒരു ടണ്ണിലേറെ പച്ചക്കറിയും നൽകിയിരുന്നു.

Related Articles

Back to top button
error: Content is protected !!