ChuttuvattomThodupuzha

സുവര്‍ണ ജൂബിലി ആഘോഷം ഇന്ന്

തൊടുപുഴ: നെടിയശാല പള്ളി വികാരി ഫാ. ജോണ്‍ ആനിക്കോട്ടിലിന്റെ പൗരോഹിത്യ സുവര്‍ണജൂബിലി ആഘോഷം ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് കൃതജ്ഞതാബലി. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സന്ദേശം നല്‍കും.വൈകുന്നേരം 4.45ന് ചേരുന്ന സമ്മേളനത്തില്‍ പി.ജെ.ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അനുഗ്രഹ പ്രഭാഷണവും ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണവും നടത്തും. രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കീരംപാറ, ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍ എന്നിവര്‍ ജൂബിലേറിയനെ ആദരിക്കും. ആത്മീയ, സാമൂഹ്യ, രാഷ്ട്രീയ രംഗത്തുള്ളവര്‍ പ്രസംഗിക്കും. ഫാ. ജോണ്‍ ആനിക്കോട്ടില്‍ മറുപടിപ്രസംഗം നടത്തും. ഫാ. പോള്‍ മാറാട്ടില്‍, കൈക്കാരന്‍ ജോസഫ് മൂലശേരി തുടങ്ങിയവര്‍ പ്രസംഗിക്കും

Related Articles

Back to top button
error: Content is protected !!