Thodupuzha

ഡ്രൈവര്‍ തസ്തികയിലെ കരാര്‍ വല്‍കരണം നയവ്യതിയാനം : കെ.ജി.ഡി.എ

തൊടുപുഴ : സിവില്‍ സര്‍വ്വീസിലെ ഡ്രൈവര്‍മാരുടെ സ്ഥിരം തസ്തിക അട്ടിമറിച്ച്‌ കരാര്‍ നിയമനങ്ങള്‍ നടപ്പിലാക്കുക വഴി ഇടതുപക്ഷ മുന്നണിയുടെ ബദല്‍ സമീപനങ്ങള്‍ തന്നെ അട്ടിമറിക്കപ്പെട്ടുക്കപ്പെടുകയാണന്നും, ഇത് പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും , കേരള ഗവ.ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു . പുതുതായി രൂപികരിച്ചതദ്ദേശ വകുപ്പിലുള്‍പ്പെടെ ഡ്രൈവര്‍ തസ്തിക നിര്‍ത്തലാക്കി കൊണ്ട് , വാടക വാഹനവും കരാര്‍ നിയമനവും നടപ്പിലാക്കുക വഴി പുത്തന്‍ സാമ്ബത്തിക നയങ്ങള്‍ അതേപടി നടപ്പാക്കുന്നത് സര്‍ക്കാര്‍ പരിശോധിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി.ബിനില്‍ ഉദ്ഘാടനം ചെയ്തു. കെ.ജി.ഡി.എ.

ജില്ലാ പ്രസിഡന്റ് സി.വി.സജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ . സംസ്ഥാന പ്രസിഡന്റ് ജീ .രമേശ് സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ആര്‍.ബിജമോന്‍ , വര്‍ക്കേഴ്‌സ് കോര്‍ഡിനേഷന്‍ ജില്ലാ സെക്രട്ടറി എ.സൂരേഷ് കുമാര്‍ ,ജോയിന്റ് കൗണ്‍സില്‍ മേഖല സെക്രട്ടറി വി.കെ. മനോജ്, ജില്ലാ കമ്മറ്റി അംഗം എം.എസ്.ശ്രീകുമാര്‍ റഷീദ് ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി. സി.വി. സജി. (പ്രസിഡന്റ് )റ്റി.എസ്. നസീര്‍ , സിജു മാത്യു(വൈസ് പ്രസിഡന്റ്) ബഷീര്‍.വി.മുഹമ്മദ് (സെക്രട്ടറി) . സജിമോന്‍ , ഡിജു(ജോയിന്റ് സെക്രട്ടറി) എം.എസ്.രാജീവ് (ഖജാന്‍ജി )എന്നിവരെ സമ്മേളനം തെരഞ്ഞടുത്തു.

Related Articles

Back to top button
error: Content is protected !!