IdukkiThodupuzha

ശമ്പളകാര്യത്തില്‍ തീരെ വാത്സല്യമില്ല : മിഷന്‍ വാത്സല്യ’ പദ്ധതിയില്‍പ്പെട്ടവരുടെ ശമ്പളം വെട്ടിക്കുറച്ചു

തൊടുപുഴ: വനിതാ ശിശുവികസന വകുപ്പിന്റെ ‘മിഷന്‍ വാത്സല്യ’ പദ്ധതിയില്‍ ജോലിചെയ്യുന്ന കരാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചതില്‍ വ്യാപക പ്രതിഷേധം.കുട്ടികളുടെ സംരക്ഷണം, സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനുവേണ്ടി കേന്ദ്ര വനിതാ ശിശു വികസന മന്ത്രലായം സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് മിഷന്‍ വാത്സല്യ. സംസ്ഥാനം വഹിക്കേണ്ട പദ്ധതിവിഹിതം കുറച്ചതോതോടെയാണ് കരാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചത്. 21,000 രൂപ ശമ്പളമുണ്ടായിരുന്ന ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ശമ്പളം 10,000 രൂപയാക്കി. ഇവര്‍ക്ക് ഏഴുമാസത്തിലേറെയായി ലഭിക്കുന്നത് ശമ്പളത്തിന്റെ പകുതിയാണ്. ഇതോടെ ജില്ലയിലെ 15 ജീവനക്കാരാണ് ദുരിതത്തിലായത്. സംസ്ഥാനത്താകെ 260 ജീവനക്കാരാണുള്ളത്. ശമ്പളം വെട്ടി കുറിച്ചതോടെ പല ജീവനക്കാരും ജോലി ഉപേക്ഷിച്ചു. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ശിശുസംരക്ഷണ സ്ഥാപനങ്ങള്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ‘മിഷന്‍ വാത്സല്യ’ മുമ്ബ് ഇന്റഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സ്‌കീം (ഐ.സി.പി.എസ്.) എന്നാണ് അറിയപ്പെട്ടിരുന്നത്. 2014 മുതല്‍ പദ്ധതിപ്രവര്‍ത്തനം വനിതാ ശിശു വികസനവകുപ്പിന്റെ കീഴിലാക്കി. ബാലനീതി നിയമത്തില്‍ പരാമര്‍ശിക്കുന്ന മുഴുവന്‍ കാര്യങ്ങളും നിര്‍വഹിക്കുന്നത് ‘മിഷന്‍ വാത്സല്യ’യിലെ ജീവനക്കാര്‍ മുഖേനയാണ്.

 

ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തി

 

കേരള ഐ.സി.പി.എസ് എംപ്ലോയിസ് യൂണിയന്റെ നേതൃത്വത്തില്‍ വനിത ശിശു വികസന വകുപ്പ് മിഷന്‍ വാത്സല്യ പദ്ധതിക്ക് കീഴിലുള്ള കരാര്‍ ജീവനക്കാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ജില്ലയില്‍ സൂചന പണിമുടക്ക് നടത്തി. പൈനാവ് വനിത ശിശു വികസന ഓഫിസ് സമുച്ചയത്തില്‍ നടത്തിയ പണിമുടക്ക് എന്‍.ജി.ഒ യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് ജി. ഷിബു ഉദ്ഘാടനം ചെയ്തു. ഐ.സി.പി.എസ് എംപ്ലോയിസ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീജനി പി.എസ്. അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയിലെ ജീവനക്കാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച്‌ സംസ്ഥാനത്തെ മുഴുവന്‍ ജീവനക്കാരും ഏപ്രില്‍ 27ന് സെക്രട്ടേറിയറ്റ് ധര്‍ണ്ണ നടത്തിയിരുന്നു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ജൂണ്‍ ഒന്നു മുതല്‍ അനിശ്ചിതകാല പണിമുടക്കും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!