KeralaThodupuzha

സെ​ർ​വ​ർ ത​ക​രാ​ർ; റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്തു​ന്ന​വ​ർ വ​ല​യു​ന്നു

തൊ​​ടു​​പു​​ഴ: സെ​ർ​വ​ർ ത​ക​രാ​റി​നെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന പ്ര​യാ​സ​ങ്ങ​ൾ റേ​ഷ​ൻ​ക​ട​ക​ളി​ലെ​ത്തു​ന്ന​വ​രെ വ​ല​ക്കു​ന്നു. ഈ​​സ്റ്റ​​ർ, വി​​ഷു ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക്​ സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങാ​​ൻ ശ​നി​യാ​ഴ്ച റേ​​ഷ​​ൻ​​ക​​ട​​ക​​ളി​​ലെ​​ത്തി​​യ പ​ല​ർ​ക്കും സെ​ർ​വ​ർ ത​ക​രാ​റി​നെ തു​ട​ർ​ന്ന്​ നി​​രാ​​ശ​​രാ​​യി മ​ട​ങ്ങേ​ണ്ടി വ​ന്നു. ജി​ല്ല​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ശ​നി​യാ​ഴ്ച സ​മാ​ന​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ട്ട​താ​യി റേ​ഷ​ൻ ക​ട​യു​ട​മ​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി.രാ​​വി​​ലെ മു​​ത​​ൽ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ ക​​ട​​ക​​ളി​​ലെ​​ത്തി​​യെ​​ങ്കി​​ലും സെ​​ർ​​വ​​ർ പ​​ണി​​മു​​ട​​ക്കി​​യ​​തി​​നാ​​ൽ മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം കാ​​ത്തി​​രു​​ന്നി​​ട്ടും ഇ​​വ​​ർ​​ക്ക് റേ​​ഷ​​ൻ ല​​ഭി​ച്ചി​ല്ല. വെ​​ള്ളി​​യാ​​ഴ്ച അ​​വ​​ധി​​യാ​​യി​​രു​​ന്ന​​തി​​നാ​​ൽ ശ​നി​യാ​ഴ്ച റേ​​ഷ​​ൻ​​ക​​ട​​ക​​ളി​​ൽ ന​​ല്ല തി​​ര​​ക്കാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. എ​​ന്നാ​​ൽ, ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് സാ​​ധ​​ന​​ങ്ങ​​ൾ ന​​ൽ​​കാ​​ൻ ക​​ഴി​​യാ​​ത്ത​​തി​​നാ​​ൽ റേ​​ഷ​​ൻ ക​​ട​​യു​​ട​​മ​​ക​​ളും വെ​​ട്ടി​​ലാ​​യി. ഏ​​താ​​നും പേ​​ർ​​ക്ക്​ മാ​​ത്ര​​മാ​​ണ് റേ​​ഷ​​ൻ സാ​​ധ​​ന​​ങ്ങ​​ൾ ന​​ൽ​​കാ​​നാ​​യ​​തെ​​ന്ന്​ റേ​​ഷ​​ൻ​​ക​​ട​​യു​​ട​​മ​​ക​​ൾ പ​​റ​​ഞ്ഞു. ഇ-​​പോ​​സ് ഒ.​​ടി.​പി. വ​​ഴി​​യും വി​​ത​​ര​​ണം ന​​ട​​ത്താ​​ൻ ക​​ഴി​​യാ​​ത്ത അ​​വ​​സ്ഥ​​യാ​​യി​​രു​​ന്നു. രാ​​വി​​ലെ മു​​ത​​ൽ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ ക​​ട​​ക​​ളി​​ലെ​​ത്തി​​യെ​​ങ്കി​​ലും സെ​​ർ​​വ​​ർ പ​​ണി​​മു​​ട​​ക്കി​​യ​​തി​​നാ​​ൽ മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം കാ​​ത്തി​​രു​​ന്നി​​ട്ടും ഇ​​വ​​ർ​​ക്ക് റേ​​ഷ​​ൻ ല​​ഭി​ച്ചി​ല്ല. വെ​​ള്ളി​​യാ​​ഴ്ച അ​​വ​​ധി​​യാ​​യി​​രു​​ന്ന​​തി​​നാ​​ൽ ശ​നി​യാ​ഴ്ച റേ​​ഷ​​ൻ​​ക​​ട​​ക​​ളി​​ൽ ന​​ല്ല തി​​ര​​ക്കാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. എ​​ന്നാ​​ൽ, ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് സാ​​ധ​​ന​​ങ്ങ​​ൾ ന​​ൽ​​കാ​​ൻ ക​​ഴി​​യാ​​ത്ത​​തി​​നാ​​ൽ റേ​​ഷ​​ൻ ക​​ട​​യു​​ട​​മ​​ക​​ളും വെ​​ട്ടി​​ലാ​​യി. ഏ​​താ​​നും പേ​​ർ​​ക്ക്​ മാ​​ത്ര​​മാ​​ണ് റേ​​ഷ​​ൻ സാ​​ധ​​ന​​ങ്ങ​​ൾ ന​​ൽ​​കാ​​നാ​​യ​​തെ​​ന്ന്​ റേ​​ഷ​​ൻ​​ക​​ട​​യു​​ട​​മ​​ക​​ൾ പ​​റ​​ഞ്ഞു. ഇ-​​പോ​​സ് ഒ.​​ടി.​പി. വ​​ഴി​​യും വി​​ത​​ര​​ണം ന​​ട​​ത്താ​​ൻ ക​​ഴി​​യാ​​ത്ത അ​​വ​​സ്ഥ​​യാ​​യി​​രു​​ന്നു. ചി​​ല സ​​മ​​യ​​ങ്ങ​​ളി​​ൽ ഒ.​​ടി.​​പി.​യും ല​​ഭി​​ക്കാ​​ത്ത അ​​വ​​സ്ഥ​​യു​​ണ്ടെ​​ന്ന്​ വ്യാ​​പാ​​രി​​ക​​ൾ പ​​റ​​യു​​ന്നു. കാ​​ർ​​ഡു​​മാ​​യി ലി​​ങ്ക് ചെ​​യ്ത ന​മ്പ​റു​ള്ള ഫോ​​ണു​​മാ​​യ​​ല്ല ഭൂ​​രി​​ഭാ​​ഗം പേ​​രും ക​​ട​​ക​​ളി​​ൽ എ​​ത്തു​​ന്ന​​ത്. ഇ​​തു​​മൂ​​ലം ഒ.​​ടി.​​പി ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള റേ​​ഷ​​ൻ വി​​ത​​ര​​ണ​​ത്തി​​ന് കാ​​ല​​താ​​മ​​സ​​മു​​ണ്ടാ​​കു​​ന്നു​​ണ്ട്. കാ​​ർ​​ഡു​​ട​​മ​​ക​​ളി​​ൽ പ​​ല​​ർ​​ക്കും ര​​ജി​​സ്റ്റ​​ർ ചെ​​യ്ത മൊ​​ബൈ​​ൽ ന​​മ്പ​ർ നി​​ല​​വി​​ലി​​ല്ല. ഇ​​വ​​ർ​​ക്കും ഒ.​​ടി.​​പി വ​​ഴി റേ​​ഷ​​ൻ വാ​​ങ്ങാ​​നാ​​കി​​ല്ല. പ​​ഞ്ച​​സാ​​ര​​ക്കും മ​​ണ്ണെ​​ണ്ണ​ക്കും വേ​​റെ ബി​​ൽ ആ​​യ​​തി​​നാ​​ൽ ര​​ണ്ടാ​​മ​​തും വി​​ര​​ല​​ട​​യാ​​ളം ന​​ൽ​​കേ​​ണ്ടി​​വ​​രും. ഇ​​തും സ​​മ​​യ​​ന​​ഷ്ട​​ത്തി​​ന് ഇ​​ട​​യാ​​ക്കു​​ന്നു. പ​​ല​​ത​​വ​​ണ ക​​ട​​യി​​ലെ​​ത്തി​​യാ​​ലേ റേ​​ഷ​​ൻ സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങി മ​​ട​​ങ്ങാ​​നാ​​കൂ എ​​ന്ന​​താ​​ണ് ഇ​​പ്പോ​​ഴ​​ത്തെ സ്ഥി​​തി.

Related Articles

Back to top button
error: Content is protected !!