IdukkiLocal Live

ഉത്തരവാദിത്വങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഒളിച്ചോടുന്നത് കര്‍ഷകരോടുള്ള വെല്ലുവിളി : കേരള കര്‍ഷക യൂണിയന്‍

ഇടുക്കി : വരള്‍ച്ചയില്‍ കാര്‍ഷികവിളകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കേണ്ട സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്നത് അവസാനിപ്പിക്കണമെന്ന് കേരള കര്‍ഷക യൂണിയന്‍ ഇടുക്കി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. കൃഷികള്‍ നഷ്ടപ്പെട്ട പൊതു വിവരങ്ങള്‍ കൃഷി ഭവനുകളില്‍ ലഭ്യമായിട്ടുണ്ടെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. ഉഷ്ണ തരംഗമാണെന്നതിനാല്‍ അതിനുള്ള നടപടികള്‍ സ്വീകരിച്ച ശേഷം കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് കിട്ടിയിട്ട് നഷ്ടപരിഹാര അപേക്ഷകള്‍ കൃഷി ഭവന്‍ മുഖേന സ്വീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.

നിയമസഭാ സമ്മേളനത്തില്‍ വ്യക്തതവരുത്താത്ത പക്ഷം ജൂണ്‍ 12 മുതല്‍ സമരങ്ങളാരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ബിനു ജോണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍, സംസ്ഥാന സെക്രട്ടറിമാരായ സണ്ണി തെങ്ങുംപള്ളി , നിതിന്‍ .സി. വടക്കന്‍, അലക്സ് പൗവ്വത്ത, ജില്ലാ ഭാരവാഹികളായ ടി.വി. ജോസുകുട്ടി, ഇ.പി. ബേബി ,ജോബിള്‍ കുഴിഞ്ഞാലില്‍, പി.ജി പ്രകാശന്‍, ജോസുകുട്ടി തുടിയംപ്ലാക്കല്‍, ടോമി , സോജി ജോണ്‍, മാത്യൂ കൈച്ചിറ, ഷാജി ഉഴുന്നാലില്‍ , ടോമി ജോര്‍ജ്, ജെയ്സണ്‍ അബ്രാഹം, പി.വൈ. ജോസഫ് ,ഷാജി കാരി മുട്ടം , ബേബിച്ചന്‍ കൊച്ചു കരൂര്‍, സോമന്‍ ആക്കപ്പടിക്കല്‍, ബേബി പൊടി മറ്റം , സ്റ്റീഫന്‍ കണ്ടത്തില്‍ , ലൂക്കാച്ചന്‍ മൈലാടൂര്‍ , കുര്യന്‍ കാക്കപ്പയ്യാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!