ChuttuvattomThodupuzha

വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ ഇടപെടണം: എസ്.ടി.യു

തൊടുപുഴ:   രൂക്ഷമായ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിപണിയില്‍ ഇടപെട്ട് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് എസ് .ടി .യു ജില്ലാ പ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു.  എസ് ടി യു സംസ്ഥാന ട്രഷറര്‍ മുഹമ്മദ് അഷ്‌റഫ് സംഗമം ഉദ്ഘാടനം ചെയ്തു. തൊഴിലാളിക്ഷേമ പെന്‍ഷനുകള്‍ യഥാസമയം നല്‍കുക, വിലക്കയറ്റം തടയുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലൈ 31ന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന എസ്ടിയു സമര സംഗമം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. സംയുക്ത ട്രേഡ് യൂണിയന്‍ ഇടുക്കി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ധര്‍ണ്ണയുടെ പ്രചരണാര്‍ഥം തൊടുപുഴയില്‍ ആഗസ്ത് 3,4,5 തീയതികളില്‍ വാഹന പ്രാരണ ജാഥക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കാനും തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വി എച്ച് നൗഷാദ് അധ്യക്ഷത വഹിച്ചു. വിവിധ ഫെഡറേഷന്‍ നേതാക്കളായ റഷീദ് തോട്ടുങ്കല്‍, റഹിം പഴേരി, ഷമീര്‍ ഐഷാസ്, സക്കീര്‍ ഇ.കെ, അന്‍സാരി മുണ്ടക്കല്‍,  നജീബ് കെ എ, പി .എം സുലൈമാന്‍,എന്‍. ഐ അബ്ദുല്‍ റസാഖ്, ഷാജഹാന്‍ ആറ്റുപുറം, കെ കെ സുലൈമാന്‍, വി ബി സാലി, നൗഷാദ് പി ജെ, പി എം അബ്ദുല്‍ കരിം, സലിം കെ കെ, സക്കീര്‍ വി എ, ഇബ്രാഹിം, നിഷാദ് കെ എം, സനീഷ് പി ആര്‍, പി എസ് നസീര്‍, പി യു ബഷീര്‍, ജന.സെക്രട്ടറി വി എച്ച് മുഹമ്മദ് പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!