ChuttuvattomThodupuzha

ഓണക്കാലത്ത് സര്‍ക്കാരിന്റെ പൊതു വിതരണ സമ്പ്രദായം പരാജയപ്പെട്ടു: സി.പി.മാത്യു

തൊടുപുഴ: മാവേലി സ്റ്റോര്‍, സിവില്‍ സപ്ലൈസ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ അത്യാവശ്യ സാധനങ്ങളും സബ്‌സിഡി സാധങ്ങളും വിതരണം ചെയ്യുന്നതില്‍ ഇടത് സര്‍ക്കാര്‍ പരാജയപെട്ടതായി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു. ഭരണ കക്ഷിയായ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തര്‍ക്കം കാരണം പൊതു വിതരണ വകുപ്പിന് അവശ്യമായ വിഹിതം അനുവദിക്കുന്നില്ല. സംസ്ഥാനത്ത് പൊതു വിതരണ സമ്പ്രദായം അമ്പേ പരാജയപ്പെട്ടു. അതുകൊണ്ട് തന്നെ പൊതു വിപണിയില്‍ വിലകയറ്റം മൂര്‍ധന്യാവസ്ഥയിലാണ്.

ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിച്ചു കൊണ്ടുള്ള ഒറ്റമൂലി എന്നു പറഞ്ഞ് ഒരു തട്ടിക്കൂട്ട് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചതല്ലാതെ കാലാനുസൃതമായ ഭേദഗതി വരുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും സി.പി മാത്യു ആരോപിച്ചു. ഇടവെട്ടിയിലെ സപ്ലെക്കോ മാവേലി സ്റ്റോറിന് മുന്‍പില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ധര്‍ണയുടെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സി.പി. മാത്യു. ഇടവെട്ടി മണ്ഡലം പ്രസിഡന്റ് എ.കെ. സുഭാഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ എം.ഡി അര്‍ജുനന്‍, പി.എസ് ചന്ദ്രശേഖര പിള്ള, ലത്തീഫ് മുഹമ്മദ്, ഐ.എന്‍.ടി.യു.സി സംസ്ഥാന കമ്മറ്റി അംഗം എം.പി അഷ്‌റഫ്, വനിതാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പത്മാവതി രഘുനാഥ്, ജോഷി മുണ്ടക്കല്‍, ലത്തീഫ് തൊട്ടിപ്പറമ്പില്‍, മുഹമ്മദ് അന്‍ഷാദ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു, മുഹമ്മദ് അന്‍സാരി, ജോമോന്‍ തെക്കുംഭാഗം, പഞ്ചായത്ത് മെമ്പര്‍ അഡ്വ. അജ്മല്‍ ഖാന്‍ അസീസ്, എം.യു തോമസ്, അസീസ് പാലമൂട്ടില്‍, ബെന്നി ചാവട്ട്, ഗിരീഷ് എന്‍.കെ., ബെന്നി ചെലാകണ്ടം, ഷിജോ മീമൂട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!