ChuttuvattomThodupuzha

കെ.ടെറ്റ് പരീക്ഷയിലൂടെ സര്‍ക്കാര്‍ അധ്യാപകരെ വഞ്ചിച്ചു: കെപിഎസ്ടിഎ

തൊടുപുഴ: സര്‍വീസിലുള്ള അധ്യാപകര്‍ക്കായി നടത്തിയ കെ. ടെറ്റ് പരീക്ഷയിലൂടെ സര്‍ക്കാര്‍ അധ്യാപകരെ വഞ്ചിച്ചിരിക്കുകയാണെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. സര്‍വീസിലുള്ള കെ. ടെറ്റ് യോഗ്യത നേടാത്ത അധ്യാപകര്‍ക്ക് യോഗ്യത നേടാന്‍ അവസരം എന്ന നിലയ്ക്ക് സര്‍വീസിലുള്ളവരെ മാത്രം ഉള്‍പ്പെടുത്തിയാണ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷ നടത്തിയത്. പ്രസ്തുത പരീക്ഷക്ക് കെ. ടെറ്റ് പരീക്ഷയുടെ ഇരട്ടി ഫീസ് അധ്യാപകരില്‍ നിന്നും ഈടാക്കിയിരുന്നു. പരീക്ഷ എഴുതിയപ്പോള്‍ തന്നെ വളരെ കടുത്ത പരീക്ഷണമാണ് നേരിടേണ്ടി വന്നതെന്ന് അധ്യാപകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത് പരീക്ഷാഭവന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സര്‍വീസിലുള്ളവരുടെ പ്രത്യേക പരീക്ഷ എന്ന നിര്‍ദ്ദേശമൊന്നും വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇപ്പോള്‍ ഫലം വന്നപ്പോള്‍ 5 ശതമാനം താഴെയാണ് വിജയം. നിലവില്‍ നടന്ന പരീക്ഷയിലെ മാര്‍ക്ക് പരിധി കുറയ്ക്കുകയോ പുനര്‍ പരീക്ഷ നടത്തുകയോ ചെയ്തു അധ്യാപകര്‍ക്ക് യോഗ്യത നേടാനുള്ള അവസരം നല്‍കണമെന്നും കെപിഎസ്ടിഎ ആവശ്യപ്പെട്ടു. സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി വി.എം ഫിലിപ്പച്ചന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡെയ്‌സണ്‍ മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.ഡി. എബ്രഹാം, ജില്ലാ സെക്രട്ടറി പി.എം നാസര്‍ , ജോബിന്‍ കളത്തിക്കാട്ടില്‍, ബിജോയ് മാത്യു,  സി.കെ മുഹമ്മദ് ഫൈസല്‍, ഷിന്റോ  ജോര്‍ജ്, എം.വി.  ജോര്‍ജുകുട്ടി, കെ. സുരേഷ് കുമാര്‍, സജി ടി. ജോസഫ്, ആറ്റ്‌ലീ  വി.കെ ,  ജോയ് ആന്‍ഡ്രൂസ്,  ജോര്‍ജ് ജേക്കബ്, സുനില്‍ ടി.  തോമസ് , അജീഷ് കുമാര്‍ ടി.ബി , സിബി കെ. ജോര്‍ജ്  , രാജിമോന്‍ ഗോവിന്ദ്, രതീഷ് വി.ആര്‍ എന്നിവര്‍ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!